എഎസ്എംഎം ഹയർസെക്കൻഡറി സ്കൂൾ വാർഷികാഘോഷം
1516996
Sunday, February 23, 2025 6:06 AM IST
ആലത്തൂർ: എഎസ്എം എം ഹയർസെക്കൻഡറി സ്കൂളിൽ വാർഷികാഘോഷം നടത്തി. വാർഡ് മെംബർ റംല ഉസ്മാൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി. പ്രദോഷ് അധ്യക്ഷനായി. ആലത്തൂർ എഇഒ പി. ജയന്തി വിരമിക്കുന്ന അധ്യാപകരെയും പ്രതിഭകളെയും ആദരിച്ചു. റിയൽ സ്റ്റഡി ഇൻസ്റ്റിറ്റ്യൂഷൻ സാരഥി നൗഫൽ ചുണ്ടക്കാട് വാർഷിക സപ്ലിമെന്റ് പ്രകാശനം ചെയ്തു. ബംബർ സമ്മാന വിജയിയെ പൂർവവിദ്യാർഥിയും വ്യാപാരിയുമായ പി. അപ്പുക്കുട്ടൻ തെരഞ്ഞെടുത്തു.
വാർഡ് മെംബർ എ. നജീബ് , പ്രിൻസിപ്പൽ പി.ആർ. റാണിചന്ദ്രൻ, ഹെഡ്മിസ്ട്രസ് പി.എസ്. ഷീജ, ഡെപ്യൂട്ടി എച്ച്എം പി. സജിനി, കോ-ഓർഡിനേറ്റർ സി. ഗോപകുമാർ, സ്റ്റാഫ് സെക്രട്ടറി ആർ. ഗിനി എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികൾ, വടക്കഞ്ചേരി ടീം ഡാസ് ലേഴ്സിന്റെ സംഗീത വിരുന്ന് എന്നിവ ഉണ്ടായിരുന്നു.