യുവക്ഷേത്ര കോളജിൽ ത്രൈവ് പ്രോജക്ട്
1516995
Sunday, February 23, 2025 6:06 AM IST
മുണ്ടൂർ: യുവക്ഷേത്ര കോളജ് ത്രൈവ് പ്രോജക്റ്റിന്റെ ഭാഗമായി മലപ്പുറം എംആർഎസ് സ്കൂൾ വിദ്യാർഥികൾ നടത്തിയ കാന്പസ് വിസിറ്റ് ഡയറക്ടർ റവ.ഡോ. മാത്യു ജോർജ് വാഴയിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ റവ.ഡോ. ജോസഫ് ഓലിക്കൽകൂനൽ അധ്യക്ഷനായിരുന്നു.
സ്കൂൾ അധ്യാപകരായ ബാലകുമാർ, ജിംന എന്നിവർ ആശംസകളർപ്പിച്ചു. ത്രൈവ് കോ-ഓർഡിനേറ്റർ എം. മൃദുല സ്വാഗതവും വിദ്യാർഥിനി ശ്രിക നന്ദിയും പറഞ്ഞു. തുടർന്ന് നടത്തിയ ഗ്രീൻ കാന്പസ് വിസിറ്റിന് എം. മൃദുല നേതൃത്വം നല്കി.