നോർക്ക പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് ഇന്നു മണ്ണാര്‍ക്കാട്ട്
1517205
Monday, February 24, 2025 1:27 AM IST
പാലക്കാട്: ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും എസ്ബിഐയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് ഇന്ന് മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക് ഹാളില്‍ നടക്കും.
വേദിയില്‍ പ്രവാസി സംരംഭകര്‍ക്ക് സ്പോട്ട് രജിസ്ട്രേഷനും അവസരമുണ്ടാകും. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് പദ്ധതി പ്രകാരമാണ് ക്യാമ്പ്.
രണ്ടുവർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പടുത്താം. പാസ്പോർട്ട്, ആധാർ, പാൻകാർഡ്, ഇലക്്ഷൻ ഐഡി, റേഷൻ കാർഡ് എന്നിവയുടെ ഒറിജിനലും പകര്‍പ്പുകളും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകള്‍, പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്.
പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.