പ്രകൃതിയെ പകർത്തി ജലമർമരം ചിത്രകലാ ക്യാമ്പിനു സമാപനം
1517202
Monday, February 24, 2025 1:27 AM IST
കൊല്ലങ്കോട്: ജലമർമരം ചിത്രകലാകാരന്മാരുടെ ദ്വിദിന ചിത്രകലാ ക്യാമ്പിന്റെ സമാപന സമ്മേളനം കെ. ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ആർ. ശിവൻ പ്രസംഗിച്ചു . പരിപാടിയിൽ പങ്കെടുത്ത മുപ്പതോളംപേർ മല, ജലം, വയൽ, പന എന്നിങ്ങനെ പ്രകൃതി സമ്പത്തുകളുടെ വ്യത്യസ്ത ഭാവങ്ങൾ കാൻവാസിൽ പകർത്തി .
പറമ്പിക്കുളം, നെല്ലിയാമ്പതി വിനോദ സഞ്ചാര കേന്രങ്ങളും പ്രദേശത്തെ ഉത്സവങ്ങളും ചിത്രകലാന്മാർക്ക് ഉത്തേജന വേദിയായിട്ടുണ്ടെന്നും കെ. ബാബു എം എൽ എ പറഞ്ഞു. ടൂറിസത്തിനു മുൻഗണന നൽകി കൊല്ലങ്കോട്ടിൽ സ്റ്റുഡിയോ യാഥാർഥ്യമാക്കാൻ ശ്രമിക്കുമെന്നു എംഎൽഎ പറഞ്ഞു.