പട്ടികജാതി- വർഗ സംയുക്തസമിതി ജില്ലാ കൺവൻഷൻ
1517203
Monday, February 24, 2025 1:27 AM IST
പാലക്കാട്: കേരള പട്ടികജാതി- പട്ടികവർഗ സംയുക്ത സമിതി ജില്ലാ കൺവൻഷൻ ഗവ.മോയൻ എൽ പി സ്കൂളിൽ ചേർന്നു.
സ്വതന്ത്ര കണക്കൻ മഹാസഭസംസ്ഥാന പ്രസിഡന്റ് എം. സുബ്രഹ്്മണ്യന്റെ അധ്യക്ഷതയിൽ സംയുക്തസമിതി സംസ്ഥാന പ്രസിഡന്റ് പി.എൻ. സുകുമാരൻ ഉദ്ഘാടനം ചെയ്തു.
ഓരോ ജാതി വിഭാഗങ്ങളുടെയും സാമൂഹിക സാമ്പത്തിക വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള ജാതി സെൻസസ് നടത്തണമെന്നും സുപ്രീംകോടതി വിധി മറികടക്കാൻ പാർലമെന്റ് നിയമം പാസാക്കണമെന്നും പി.എൻ. സുകുമാരൻ ആവശ്യപ്പെട്ടു.
കെപിഎംഎസ് ജില്ലാ സെക്രട്ടറി ആറുചാമി അമ്പലക്കാട് മുഖ്യപ്രഭാഷണം നടത്തി. എകെപിഎസ് സംസ്ഥാന സെക്രട്ടറി ടി.പി. കനകദാസ്, പി.കെ. രാജൻ, മുരുകൻ പുറയോരം, ദിനേശ് കമ്പ, ഹരിദാസ് കള്ളിക്കാട്, പ്രേപലത തച്ചങ്കാട്, കെ.എ.ചന്ദ്രൻ, ഭാഗ്യരാജ് വാളയാർ, കനകൻ പാടത്തുവീട് പ്രസംഗിച്ചു.