പരീക്ഷാസമ്മർദം മറികടക്കാൻ തൃത്താല മണ്ഡലത്തിൽ മൈൻഡ് ഈസി പദ്ധതി
1517200
Monday, February 24, 2025 1:27 AM IST
തൃത്താല: എംഎൽഎയുടെ എൻലൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തൃത്താല നിയോജക മണ്ഡലത്തിൽ ഈസി- ദി എക്സാം കോൺഫിഡൻസ് ബൂസ്റ്റർ പദ്ധതി മന്ത്രി എം.ബി. രാജേഷ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
മണ്ഡലത്തിലെ പത്താം ക്ലാസ്, പ്ലസ്ടു വിദ്യാർഥികളുടെ പരീക്ഷാ സമ്മർദം മറികടക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളുമായാണ് പരിപാടി സംഘടിപ്പിച്ചത്. മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പരിപാടിയിൽ തൃത്താല നിയോജക മണ്ഡലത്തിലെ ഇരുന്നൂറ്റി അമ്പത്തോളം വരുന്ന വിദ്യാർഥികൾ അവരുടെ ആശങ്കകൾ പങ്കു വെച്ചു.
തിരുവനന്തപുരം എസ്എടിആശുപത്രിയിലെ പീഡിയാട്രിക്സ് വിഭാഗം പ്രഫസർ ഡോ.ആർ. ജയപ്രകാശ് വിഷയാവതരണവും നടത്തുകയും വിദ്യാർഥികളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകുകയും ചെയ്തു. മേഴത്തൂർ റീജൻസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ തൃത്താല എഇഒ കെ. പ്രസാദ് അധ്യക്ഷനായി. എൻലൈറ്റ് എക്സിക്യൂട്ടീവ് അംഗം ചന്ദ്രൻ മാസ്റ്റർ, മന്ത്രിയുടെ പ്രതിനിധി അബ്ദുൾ മജീദ്, വിദ്യാർഥികൾ പങ്കെടുത്തു.