സ്നേഹവീട് കൈമാറി
1516994
Sunday, February 23, 2025 6:06 AM IST
മണ്ണാർക്കാട്: തിരുവിഴാംകുന്നിലെ സിഐടിയു പ്രവർത്തകൻ ചക്കാലക്കുന്നൻ ബഷീറിന്റെ കുടുംബത്തിന് സിപിഎം നിർമിച്ചു നൽകുന്ന സ്നേഹവീടിന്റെ താക്കോൽദാനം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു നിർവഹിച്ചു.
യു.ടി. രാമകൃഷ്ണൻ, എം. ചന്ദ്രശേഖരൻ, എൻ.കെ. നാരായണൻകുട്ടി, പി. പങ്കജവല്ലി, കെ. കോമളകുമാരി, കെ. ശോഭൻകുമാർ, ഫസീല സുഹൈൽ എന്നിവർ പ്രസംഗിച്ചു. എം. മനോജ് അധ്യക്ഷനായി. എം. സുഭാഷ്ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി. മനോമോഹനൻ സ്വാഗതവും കെ. വിജയൻ നന്ദിയും പറഞ്ഞു. കോട്ടോപ്പാടം ലോക്കൽ കമ്മിറ്റി നിർമിക്കുന്ന ആദ്യ സ്നേഹവീടാണിത്.