വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരെ കല്ലടിക്കോട് സഹകരണ ബാങ്ക് ആദരിച്ചു
1517209
Monday, February 24, 2025 1:27 AM IST
കല്ലടിക്കോട്: വിദ്യാഭ്യാസ, കലാ, കായിക, സാംസ്കാരിക, സാമ്പത്തിക മേഖലകളിൽ കഴിവു തെളിയിച്ചവരേയും അവാർഡ് നേടിയവരേയും കല്ലടിക്കോട് സർവീസ് സഹകരണ ബാങ്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. വി.കെ. ശ്രീകണ്ഠൻ എംപി ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് യൂസഫ് പാലയ്ക്കൽ അധ്യക്ഷത വഹിച്ചു. കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രമചന്ദ്രൻ, കെ.കെ. ചന്ദൻ, സാബു ജോസഫ്, മുഹമ്മദ് ഹറീസ്, ആന്റനി മതിപ്പുറം, സി.എം. നൗഷാദ്, എം.കെ. മുഹമ്മ്ദ് ഇബ്രാഹീം, പികെഎം മുസ്തഫ, ബിനോയ് ജോസഫ്, ഡോ. മാത്യു കല്ലടിക്കോട് എന്നിവർ പ്രസംഗിച്ചു.