പുതുക്കോട് ജിഎഎൽപി സ്കൂളിൽ കുരുന്നുത്സവം
1493705
Thursday, January 9, 2025 1:20 AM IST
വടക്കഞ്ചേരി: പുതുക്കോട് ജിഎഎൽപി സ്കൂൾ പ്രീപ്രൈമറി- അങ്കണവാടി വിദ്യാർഥികൾക്കായി കുരുന്നുത്സവം സംഘടിപ്പിച്ചു.
കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സുമതി ടീച്ചർ ഉദ്ഘാടനം ചെയ്തു.
സ്കൂൾ വികസന സമിതി പ്രസിഡന്റ് സുരേഷ് വേലായുധൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ കെ. മേഘ അനിൽകുമാർ, കെ. ഉദയൻ, പ്രധാനാധ്യാപകൻ പി.എസ്. മീരാൻഷാ, പിടിഎ പ്രസിഡന്റ് പത്മ പ്രവീഷ്, സി.ജി. ചിത്ര എന്നിവർ പ്രസംഗിച്ചു.
നൃത്താധ്യാപികമാരായ കലാമണ്ഡലം സൗമ്യ പ്രകാശ്, കലാമണ്ഡലം അഞ്ജു ഉണ്ണികൃഷ്ണൻ എന്നിവർ അവതരിപ്പിച്ച മോഹിനിയാട്ടവും കുരുന്നുപ്രതിഭകളുടെ കലാപ്രകടനങ്ങളും അരങ്ങേറി.