മേലാർകോട് പള്ളി തിരുനാൾ
1493686
Thursday, January 9, 2025 1:20 AM IST
ആലത്തൂർ: മേലാർകോട് സെന്റ് ആന്റണീസ് ഫൊറോനപള്ളിയിൽ തിരുനാൾ ആഘോഷിച്ചു. പ്രധാന തിരുനാൾ ദിനമായ ചൊവ്വാഴ്ച രാവിലെ ഏഴിന് വിശുദ്ധ കുർബാന നടന്നു. രാവിലെ 10.30ന് ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. സൈമൺ കൊള്ളന്നൂർ കാർമികനായി. ഫാ.സാൻജോ ചിറയത്ത് തിരുനാൾ സന്ദേശം നൽകി. വൈകുന്നേരം 5.30 ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം, വിശുദ്ധ കുരിശിന്റെ ആശീർവാദം.
ഇന്നലെ രാവിലെ 6.30ന് പരേതർക്ക് വേണ്ടിയുള്ള തിരുക്കർമ്മങ്ങളോടെ തിരുനാളിന് സമാപനമായി. വികാരി ഫാ. സേവ്യർ വളയത്തിൽ, കൈക്കാരന്മാരായ ലൂയീസ് ചിറ്റിലപ്പിള്ളി, തോമസ് ഇമ്മട്ടി, തിരുനാൾ കൺവീനർ അജയ് പതിയാൻ നേതൃത്വം നൽകി.
കല്ലടിക്കോട്: കരിമ്പ ലിറ്റിൽഫ്ലവർ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഇന്ന് നടക്കും. വൈകുന്നേരം 4 ന് ആരാധന, 4.45 ന് ഫാ. ജോസ് മുണ്ടാടന്റെ കാർമികത്വത്തിലുള്ള പാട്ടുകുർബാന, സന്ദേശം, ലദീഞ്ഞ്, നൊവേന എന്നിവയുണ്ടാകും. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ തിരുന്നാൾ ആഘോഷിക്കുന്ന നാളെ വൈകുന്നേരം 4 ന് ആരാധന, 4.45 ന് ഫാ. ജെയ്സൺ കൊള്ളന്നൂരിന്റെ കാർമികത്വത്തിൽ മിഷനറിമാർക്കുവേണ്ടിയുള്ള പ്രത്യേക കുർബാന, തിരുനാൾ സന്ദേശം, ലദീഞ്ഞ്, നൊവേന എന്നിവയുണ്ടാകും. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിക്കുന്ന ശനിയാഴ്ച രാവിലെ 6.30 ന് ദിവ്യബലി, തുടർന്ന് അമ്പ് യൂണിറ്റുകളിലേയ്ക്ക് കൊണ്ടുപോകും. വൈകുന്നേരം അമ്പ് പ്രദക്ഷിണം. 4.45 ന് ഫാ. ലിൻസൺ ചെങ്ങണിയാടന്റെ കാർമികത്വത്തിലുള്ള പാട്ടുകുർബാന, ലദീഞ്ഞ്, നൊവേന സന്ദേശം എന്നിവയുണ്ടാകും.