പാ​ല​ക്കാ​ട്: രൂ​പ​ത​യു​ടെ സാ​മൂ​ഹി​കസേ​വ​നവി​ഭാ​ഗ​മാ​യ പീ​പ്പി​ൾ​സ് സ​ർ​വീ​സ് സൊ​സൈ​റ്റി പാ​ല​ക്കാ​ടും സി​ഡ്ബി- ക​സാ​ഫി​യും സം​യു​ക്ത​മാ​യി പി​എ​സ്എ​സ്പി യു​ടെ ജെ​ൻ​ഡ​ർ ഡി​പ്പാ​ർ​ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​നി​ത​ക​ൾ​ക്കാ​യി വ​ട​ക്ക​ഞ്ചേ​രി​യി​ൽ ന​ട​ത്തി​യ സം​രം​ഭ​ക​ത്വ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ലൂ​ർ​ദ്മാ​താ പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ പീ​പ്പി​ൾ​സ് സ​ർ​വീ​സ് സൊ​സൈ​റ്റി പാ​ല​ക്കാ​ട് എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഫാ. ​ജ​സ്റ്റി​ൻ കോ​ലം​ക​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ട​ക്ക​ഞ്ചേ​രി ഫൊ​റോ​ന വി​കാ​രി ഫാ. ​റെ​ജി പെ​രു​ന്പി​ള്ളി ഉ​ദ്ഘാ​ട​ന​വും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും നി​ർ​വ​ഹി​ച്ചു. പി​എ​സ്എ​സ്പി പ്രൊ​ജ​ക്റ്റ് ഓ​ഫീ​സ​ർ പി. ​ബോ​ബി സ്വാ​ഗ​ത​വും ജെ​ൻ​ഡ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ​ൽ. അ​രു​ണ്‍ ന​ന്ദി​യും പ​റ​ഞ്ഞു. ഇ​ഡി​പി പ​രി​ശീ​ല​ക​യാ​യ ഷൈ​ജ​യും പിഎ​സ്എ​സ്പി യു​ടെ പ​രി​ശീ​ല​ക​യാ​യ ശ​കു​ന്ത​ള​യും ക്ലാ​സു​ക​ൾ ന​യി​ച്ചു. പി​എ​സ്എ​സ്പി സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. 71 പേ​രാ​ണ് ര​ണ്ടു ദി​വ​സ​ത്തെ പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്.