ഒറ്റ​പ്പാ​ലം:​ വേ​ന​ൽ ക​ന​ക്കു​ന്നു, തീപി​ടിത്തം ത​ട​യാ​ൻ മു​ന്നൊ​രു​ക്കം തു​ട​ങ്ങി. വ​നം​വ​കു​പ്പ​ധി​കൃ​ത​രാ​ണ് വ​ന​സ​മ്പ​ത്ത് സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. അ​ഞ്ച് വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് തീ​പി​ടി​ച്ചാ​ൽ വ്യാ​പി​ക്കാ​തി​രി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​ത്.

നാ​ല് ഹെ​ക്ട​ർ പ​രി​ധി​യി​ലെ വ​ന​ഭൂ​മി സം​ര​ക്ഷി​ക്കാ​ൻ അ​ടി​ക്കാ​ടു​ക​ൾ​ക്ക് തീ​യി​ട്ട് പ​ട​രാ​തി​രി​ക്കാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കു​ന്ന ‘അ​ഡ്വാ​ൻ​സ് ബേ​ണി​ംഗാ​ണ്’ ഇ​പ്പോ​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ള്ള​ത്. ഒ​റ്റ​പ്പാ​ലം, ച​ള​വ​റ, പ​ട്ടാ​മ്പി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മു​ന്നൊ​രു​ക്കം പൂ​ർ​ത്തി​യാ​യ​ത്. ഒ​റ്റ​പ്പാ​ല​ത്ത് പ്ര​ധാ​ന​മാ​യും അ​ന​ങ്ങ​ൻ​മ​ല കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​വ​ർ​ത്ത​നം. സ്ഥി​ര​മാ​യി കാ​ട്ടു​തീ പ​ട​രു​ന്ന സ്ഥ​ല​മാ​ണ് അ​ന​ങ്ങ​ൻ​മ​ല​യി​ലെ ഒ​റ്റ​പ്പാ​ലം, അ​മ്പ​ല​പ്പാ​റ, അ​ന​ങ്ങ​ന​ടി, തൃ​ക്ക​ടീ​രി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ്ര​ദേ​ശ​ങ്ങ​ൾ. ഇ​വി​ടെ​യാ​ണ് പ്ര​ധാ​ന​മാ​യും കാ​ട്ടു​തീ പ​ട​രു​ന്ന​ത് ത​ട​യു​ന്ന ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള​ത്. അ​ന​ങ്ങ​ൻ​മ​ല ബ്ലോ​ക്കി​ലെ നാ​ലാം​മൈ​ൽ, പ​ന​മ​ണ്ണ, കാ​പ്പി​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ലാ​യി ര​ണ്ടു​ഹെ​ക്ട​റി​ലാ​ണ് സം​ര​ക്ഷി​ത​ന​ട​പ​ടി​ക​ൾ ന​ട​ത്തി​യ​ത്.

കു​ള​പ്പു​ള്ളി സെ​ക്ഷ​ൻ പ​രി​ധി​യി​ലെ ച​ള​വ​റ കാ​രാ​ട്ടു​കു​റു​ശി ഭാ​ഗ​ത്തും പ​ട്ടാ​മ്പി സെ​ക്ഷ​ൻ പ​രി​ധി​യി​ലെ ചെ​റു​കോ​ട് ഭാ​ഗ​ത്തും ഒ​രു​ഹെ​ക്ട​ർ​വീ​ത​മു​ള്ള സ്ഥ​ല​ത്തും കാ​ട്ടു​തീ പ​ട​രാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

വ​ന​മേ​ഖ​ല​ക​ളെ വി​വി​ധ ബ്ലോ​ക്കു​ക​ളാ​യി തി​രി​ച്ച് ഉ​യ​ർ​ന്ന കാ​ട്ടു​തീ ഭീ​ഷ​ണി​യു​ള്ള ബ്ലോ​ക്ക്, താ​ര​ത​മ്യേ​ന ഭീ​ഷ​ണി​യു​ള്ള​ത്, കു​റ​ഞ്ഞ ഭീ​ഷ​ണി​യു​ള്ള​ത് എ​ന്നി​ങ്ങ​നെ ത​രം​തി​രി​ച്ചാ​ണ് പ്ര​വ​ർ​ത്ത​നം. അ​തി​ൽ ഉ​യ​ർ​ന്ന കാ​ട്ടു​തീ ഭീ​ഷ​ണി​യു​ള്ള ബ്ലോ​ക്കു​ക​ളി​ൽ പാ​റ​ക്കെ​ട്ടു​ക​ൾ​ക്കി​ട​യി​ലെ ഉ​ണ​ങ്ങി​യ ക​രി​യി​ല​ക​ളും പു​ല്ലു​ക​ളും ക​ടു​ത്ത വേ​ന​ൽ​കാ​ല​ത്ത് തീ​പി​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.​

ഇ​തു​ത​ട​യാ​നാ​ണ് നി​യ​ന്ത്രി​ത അ​ള​വി​ൽ ക​ത്തി​ച്ചു​ക​ള​യു​ന്ന​തെ​ന്ന് റേ​ഞ്ച് ഓ​ഫീ​സ​ർ ടി.​ടി. ബി​നീ​ഷ്‌​കു​മാ​ർ അ​റി​യി​ച്ചു. കാ​ട്ടു​തീ പ​ട​രു​ന്ന​ത് ക​ണ്ടാ​ൽ വേ​ഗ​ത്തി​ൽ ഇ​ട​പെ​ടാ​ൻ ഒ​റ്റ​പ്പാ​ലം റേ​ഞ്ചി​നു​കീ​ഴി​ൽ ക​ൺ​ട്രോ​ൾ റൂം ​തു​ട​ങ്ങി​യി​ട്ടു​ണ്ട്.

കു​ള​പ്പു​ള്ളി സെ​ക്ഷ​ൻ ഓ​ഫീ​സി​ലാ​ണ് ഇ​ത്. ഇ​തി​നു​പു​റ​മേ വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ൽ തീ​യി​ടു​ന്ന​ത് ത​ട​യാ​ൻ വ​ന​മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി വാ​തി​ൽ​പ്പ​ടി ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്താ​നൊ​രു​ങ്ങു​ക​യാ​ണ് വ​നം​വ​കു​പ്പ്. ഒ​പ്പം ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും ന​ട​ത്തും.