സ്കൂൾ വിദ്യാർഥികൾക്കായി റോഡ് സുരക്ഷാബോധവത്കരണം
1493694
Thursday, January 9, 2025 1:20 AM IST
കോയമ്പത്തൂർ: ട്രാഫിക് പോലീസിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി റോഡ് സുരക്ഷാ ബോധവത്കരണവും പ്രതിജ്ഞയെടുക്കലും നടത്തി.
അപകടങ്ങൾ ഒഴിവാക്കാൻ കോയമ്പത്തൂർ പോലീസ് വിവിധ ബോധവത്കരണ പരിപാടികൾ നടത്തുന്നു. സ്കൂൾ, കോളജ് വിദ്യാർഥികൾക്കിടയിൽ ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ച് ബോധവത്കരണ പരിപാടികൾ നടത്തിവരുന്നു.
36-ാമത് റോഡ് സുരക്ഷാ ബോധവത്കരണ മാസാചരണം സിറ്റി പോലീസിന്റെ ആഭിമുഖ്യത്തിൽ പുളിയകുളം ഏരിയയിലെ സ്വകാര്യ സ്കൂളിൽ നടന്നു. ട്രാഫിക് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ശേഖർ റോഡ് സുരക്ഷയെക്കുറിച്ച് സ്കൂൾ വിദ്യാർഥികൾക്ക് ക്ലാസെടുത്തു.
സുരക്ഷിതമായി വാഹനമോടിക്കേണ്ടതിന്റെയും ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെയും ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു.അഞ്ഞൂറിലധികം വിദ്യാർഥികൾ ബോധവത്കരണ പ്രതിജ്ഞയെടുത്തു.