കൊടുവായൂർ വിശ്വനാഥസ്വാമിക്ഷേത്രം രഥോത്സവ കൊടിയേറ്റം
1493682
Thursday, January 9, 2025 1:20 AM IST
കൊടുവായൂർ: ജില്ലയിൽ നടക്കുന്ന പ്രധാന ഉത്സവങ്ങളിലൊന്നായ കൊടുവായൂർ കേരളപുരം വിശ്വനാഥസ്വാമി ക്ഷേത്രം രഥമഹോത്സവത്തിനു കൊടിയേറ്റം നടന്നു. 13ന് ഒന്നാം തേരും 14 ന് രണ്ടാം തേർമഹോത്സവവും ആഘോഷിക്കും. ക്ഷേത്രം മേൽശാന്തി ശിവാചാര്യവാര്യർ മഹേഷ് ഗുരുക്കളുടെ കാർമികത്വത്തിലാണ് കൊടിയേറ്റം നടന്നത്. കൊടിയേറ്റ ദിനത്തിൽ നൃത്ത പരിപാടികളും തുടർന്ന് പുരുഷസൂക്ത ഹോമം, ഭരതനാട്യം, തിരുവാതിരക്കളി നടന്നു. ഇന്ന് രാവിലെ 9ന് ശ്രീസൂക്ത ഹോമം , വൈകുന്നേരം 5.45 ന് കർണാടക സംഗീത കച്ചേരി, ഏഴിന് ഗാനസുധ,
കുതിരവാഹന എഴുന്നെള്ളിപ്പും ഉണ്ടാവും. നാളെ രാവിലെ ഈറോഡ് രാജമാണിക്കവും സംഘവും അവതരിപ്പിക്കുന്ന വള്ളി കല്യാണഭക്തി പ്രക്ഷണം, വൈകുന്നേരം 5 ന് ഗ്രാമ പ്രദക്ഷിണം , 6 ന് ഗ്രാമശാല പ്രവേശനം , രാത്രി 9.30 ന് കൈലാസ വാഹന എഴുന്നെള്ളിപ്പ്, ശനിയാഴ്ച 7.30 ന് വയലിൻ മേള ഫ്യൂഷൻ , 10.30 ന് നാദസ്വര കച്ചേരി അകമ്പടിയിൽ ഋഷഭവാഹന എഴുന്നെള്ളിപ്പ്. ഞായാറാഴ്ച രാവിലെ 9 ന് ശിവസഹസ്രനാമ ലക്ഷാർച്ചന, വൈകുന്നേരം ഏഴിന് അമ്പലക്കുളത്തിൽ ഗംഗ ആരതി, 8.30 ന് ആന വാഹന എഴുന്നള്ളിപ്പ്, എന്നിവയും ഉണ്ടാകും.