പാ​ല​ക്കാ​ട്: സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ ഒ​രു​പോ​യി​ന്‍റ് വ്യത്യാ​സ​ത്തി​ല്‍ കീ​രി​ടം ന​ഷ്ട​മാ​യെ​ങ്കി​ലും ജി​ല്ല​യു​ടെ ക​ലാ​പ്ര​തി​ഭ​ക​ളു​ടെ മ​ട​ക്കം പ​ത്ത​ര​മാ​റ്റ് പ്ര​ക​ട​ന​വു​മാ​യി. ക​ഴി​ഞ്ഞത​വ​ണ മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്ന ജി​ല്ല ഇ​ത്ത​വ​ണ ര​ണ്ടാം​സ്ഥാ​ന​ത്തെ​ത്തി.

2005, 2006 വ​ര്‍​ഷ​ത്തി​ലെ സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ വി​ജ​യി​ക​ളാ​യി​രു​ന്നു പാ​ല​ക്കാ​ട് ജി​ല്ല. 1967 ശേ​ഷം ആ​ദ്യ​മാ​യി പാ​ല​ക്കാ​ട് സ്വ​ർ​ണ​ക്ക​പ്പി​ൽ മു​ത്ത​മ​ണി​യി​ച്ച​തു 2005ലാ​യി​രു​ന്നു.

ഇ​തി​നു​ശേ​ഷം പി​ന്നീ​ട് 2016ല്‍ ​കോ​ഴി​ക്കോ​ടി​നൊ​പ്പം സം​യു​ക്ത വി​ജ​യി​ക​ളാ​യി. 2019ലും 2020​ലു​മാ​യി​രു​ന്നു പി​ന്നീ​ട് പാ​ല​ക്കാ​ടി​ന്‍റെ കി​രീ​ട​നേ​ട്ടം.

21ലും 22​ലും കോ​വി​ഡി​നെതു​ട​ര്‍​ന്ന് ക​ലോ​ത്സ​വം ന​ട​ന്നി​ല്ല. 23ല്‍ ​ന​ട​ന്ന ക​ലോ​ത്സ​വ​ത്തി​ല്‍ പാ​ല​ക്കാ​ടി​ല്‍​നി​ന്ന് കീ​രി​ടം കോ​ഴി​ക്കോ​ട് പി​ടി​ച്ചെ​ടു​ത്തു.

ക​ഴി​ഞ്ഞവ​ര്‍​ഷം കോ​ഴി​ക്കോ​ടി​ല്‍​നി​ന്ന് ക​ണ്ണൂ​രും കിരീടം പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ ഇ​ത്ത​വ​ണ മ​റ്റു ജി​ല്ല​ക​ളൊ​ക്കെ പി​ന്നി​ലാ​ക്കി കീ​രി​ട​വു​മാ​യി ജി​ല്ല തി​രി​ച്ചു​വ​ര​വൊ​രു​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു വ​ണ്ടി​ക​യ​റി​യ​തെ​ങ്കി​ലും ചു​ണ്ടി​നും ക​പ്പി​നു​മി​ട​യി​ല്‍ ഒ​ന്നാം​സ്ഥാ​നം ന​ഷ്ട​മാ​കു​ക​യാ​യി​രു​ന്നു.

ഇ​ത്ത​വ​ണ സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ പാ​ല​ക്കാ​ടി​നു​വേ​ണ്ടി 798 വി​ദ്യാ​ർ​ഥി​ക​ളാ​ണ് മാ​റ്റു​ര​ച്ച​ത്. ഇ​ക്കു​റി നാ​ദ​സ്വ​രം, ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം വി​ചി​ത്ര​വീ​ണ എ​ന്നി​വ​യൊ​ഴി​കെ മ​റ്റെ​ല്ലാ ഇ​ന​ങ്ങ​ളി​ലും ഇ​രു​ള​നൃ​ത്തം, മം​ഗ​ലം ക​ളി, പ​ണി​യ​നൃ​ത്തം, പ​ളി​യ​നൃ​ത്തം, മ​ല​പ്പു​ല​യാ​ട്ടം തു​ട​ങ്ങി അ​ഞ്ചു ഗോ​ത്ര​ക​ല​ക​ളി​ലും മ​ത്സ​രി​ച്ചു.

ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ പി. ​സു​നി​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ജി​ല്ല​യു​ടെ ക​ലോ​ത്സ​വ ഒ​രു​ക്ക​ങ്ങ​ൾ.