തിരുനാൾ കൊടിയേറ്റം നാളെ
1493695
Thursday, January 9, 2025 1:20 AM IST
പാലക്കയം: സെന്റ് മേരീസ് പള്ളി തിരുനാളിന് നാളെ കൊടിയേറും. ഇടവക വികാരി ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ കൊടിയേറ്റും. തുടർന്ന് ഫാ. ജോൺസൺ വലിയപാടത്തിന്റെ കാർമികത്വത്തിൽ കുർബാന, സന്ദേശം, ലദീഞ്ഞ്, രൂപം എഴുന്നള്ളിച്ച് വെയ്ക്കൽ എന്നിവയുണ്ടാകും. 6.30 ന് നാടകവും ഉണ്ടാകും.
ശനിയാഴ്ച വൈകുന്നേരം 3.30 ന് ഫാ. സേവ്യർ വളയത്തിലിന്റെ കാർമികത്വത്തിലുള്ള തിരുനാൾ പട്ടുകുർബാന, തൃശൂർ മേരിമാതാ സെമിനാരി പ്രഫസർ ഫാ. റോബിൻ കൂന്താനിയിലിന്റെ തിരുനാൾ സന്ദേശം, മൂന്നാംതോട് ഭാഗത്തേയ്ക്ക് പ്രദക്ഷിണം, 8 ന് മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സിന്റെ ഗാനമേള എന്നിവയുണ്ടാകും.
ഞായറാഴ്ച രാവിലെ 10 ന് യുവക്ഷേത്ര കോളജ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ലിനോ ഇമ്മട്ടിയുടെ കാർമികത്വത്തിലുള്ള പാട്ടുകുർബാന, കാഞ്ഞിരപ്പുഴ ഐടിഐ ഡയറക്ടർ ഫാ. ഐബിൻ കളത്താരയുടെ വചന സന്ദേശം, 11.30 ന് കുരിശടിയിലേയ്ക്ക് തിരുനാൾ പ്രദക്ഷിണം, വൈകുന്നേരം 6.30 ന് നടക്കുന്ന കുടുംബസംഗമവും കലാസന്ധ്യയും ഫാ. സണ്ണി വാഴേപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും.
വടക്കഞ്ചേരി: ആരോഗ്യപുരം സെന്റ് മേരീസ് പള്ളിയിൽ നാളെ വൈകുന്നേരം അഞ്ചിന് ഫാ. ജോസ് കണ്ണമ്പുഴ കൊടിയേറ്റ് കർമം നിർവഹിക്കും. തുടർന്ന് കുർബാന, ലദീഞ്ഞ് എന്നിവയുണ്ടാകും. വികാരി ഫാ. വിൻസന്റ് ഒല്ലൂക്കാരൻ, ജനറൽ കൺവീനർ ജോർജ് പാറക്കൽ, കൈക്കാരന്മാരായ പോൾ കണ്ണാടൻ, സബിൻ പാലായിതയ്യിൽ, ജോബി ജോസഫ് മംഗലാമഠത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാൾ ആഘോഷങ്ങൾ.
ചിറ്റടി: മരിയനഗർ സെന്റ് മേരീസ് പള്ളി തിരുനാളിന് നാളെ കൊടിയേറും. വൈകുന്നേരം അഞ്ചിന് വികാരി ഫാ. ജോസ് കൊച്ചുപറമ്പിൽ കൊടിയേറ്റ് കർമം നിർവഹിക്കും. തുടർന്ന് കുർബാന, ലദീഞ്ഞ്, രൂപം എഴുന്നള്ളിച്ചുവക്കൽ. ഫാ. ലിൻസൺ തെക്കേക്കര സിഎംഐ കാർമികനാകും. വികാരി ഫാ. ജോസ് കൊച്ചുപറമ്പിൽ, കൺവീനർമാരായ ഡേവിസ് ആലപ്പാട്ട്, ബിജോയ് തേക്കാനത്ത്, കൈക്കാരന്മാരായ ജോയ് മാലാന, സിജോ മുതുകാട്ടിൽ എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാൾ ആഘോഷങ്ങൾ.