ശിശുസൗഹൃദ ക്ലാസ്മുറികൾ ഒരുക്കി പുറ്റാനിക്കാട് വിഎഎൽപി സ്കൂൾ
1493704
Thursday, January 9, 2025 1:20 AM IST
മണ്ണാർക്കാട്: വിദ്യാഭ്യാസ രംഗത്തെ നൂതന സാങ്കേതികവിദ്യകളും പുത്തൻ പ്രവണതകളും സാധാരണ കുടുംബങ്ങളിലെ കുട്ടികൾക്കുകൂടി സ്വായത്തമാക്കാൻ ഉപകരിക്കുംവിധം പ്രീപ്രൈമറി വിഭാഗത്തിൽ പൂർണമായും ശീതീകരിച്ച ശിശുസൗഹൃദ ക്ലാസ്മുറികൾ സജ്ജമാക്കി പുറ്റാനിക്കാട് വിഎഎൽപി സ്കൂൾ.
നവീകരണത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ പത്തിന് എൻ. ഷംസുദ്ദീൻ എംഎൽഎ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത അധ്യക്ഷത വഹിക്കും. കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന, വാർഡംഗങ്ങളായ നിജോ വർഗീസ്, ഫായിസ, ഹംസ, നസീമ അയിനെല്ലി, റഫീന മുത്തനിൽ, എം. മനോജ്, രതീഷ് കല്ലിങ്കൽ തുടങ്ങിയവർ പങ്കെടുക്കുമെന്ന് മാനേജർ പി.പി. രാമകൃഷ്ണൻ, പ്രധാനധ്യാപകൻ കെ. വിപിൻ, പിടിഎ പ്രസിഡന്റ് എ. ഹുസൈൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.