മിക്സി പ്രവർത്തിപ്പിക്കാൻ വൈദ്യുതി വേണ്ട, കൈകൾ മതി
Friday, May 10, 2024 1:08 AM IST
വ​ട​ക്ക​ഞ്ചേ​രി: മി​ക്സി പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​റ​ന്‍റ് ഇ​ല്ല​ല്ലോ, ബി​ൽ കൂ​ടു​മോ എ​ന്നൊ​ക്കെ​യു​ള്ള ചി​ന്ത​ക​ളൊ​ന്നും ഇ​നി വേ​ണ്ട. കൈ​കൊ​ണ്ട് ലി​വ​ർ ക​റ​ക്കി​യാ​ൽ ഏ​തു ക​ടു​പ്പംകൂ​ടി​യ സാ​ധ​ന​ങ്ങ​ളും പൊ​ടി​യാ​യി മാ​റും.

വ​ള്ളി​യോ​ട് സെ​ന്‍റ് മേ​രീ​സ് ഐ​ടി​ഐ​യി​ലെ ഒ​ന്നാംവ​ർ​ഷ എം​എം​വി വി​ദ്യാ​ർ​ഥി​ക​ളാ​ണ് കൈകൊ​ണ്ട് പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു​ന്ന മി​ക്സി വി​ക​സി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ള്ള​ത്. ഈ ​മി​ക്സി പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ വൈ​ദ്യു​തി വേ​ണ്ട. ശ​ക്ത​മാ​യ സ്വ​ന്തം കൈ​ക​ൾ മ​തി.

ഇ​തി​നു മ​റ്റൊ​രു ഗു​ണംകൂ​ടി​യു​ണ്ട്. കൈ ​കൊ​ണ്ട് ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന​തി​നാ​ൽ ശ​രീ​ര​വ്യാ​യാ​മ​വും ഒ​പ്പം ന​ട​ക്കും. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ന​ട്ട്, ബോ​ൾ​ട്ട്, ബെ​യ​റിം​ഗ്, ഫ്ളൈ വീ​ൽ, ഗി​യ​ർ, ഷാ​ഫ്റ്റ് തു​ട​ങ്ങി​യ​വ കൊ​ണ്ടാ​ണ് മി​ക്സി നി​ർ​മാ​ണം. അ​ധ്യാ​പ​ക​രാ​യ ദാ​മോ​ദ​ര​ൻ, കെ.​എം. സാ​ജു, ജോ​ബി​ൻ ജോ​സ്, കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളാ​യ സാ​ന്‍റീ​ഷ്, ഉ​ണ്ണീ​സ്, ഷ​മീ​ർ, സു​ജി​ത്, അ​ഭി​ഷേ​ക്, സി.​എ. അ​ബി​ൻ, ടി​നു രാ​ജു, അ​ഭി​ജി​ത്, ബേ​സി​ൽ, ആ​ദ​ർ​ശ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഈ ​മാ​ന്വ​ൽ മി​ക്സി രൂ​പ​ക​ല്പ​ന ചെ​യ്തി​ട്ടു​ള്ള​ത്.

ഐ​ടി​ഐ​യി​ലെത​ന്നെ ക​ണ്ടു​പി​ടിത്ത​ങ്ങ​ളു​ടെ ഗ​ണ​ത്തി​ലേ​ക്ക് പു​തി​യ സം​ഭാ​വ​ന ന​ൽ​കി​യ വി​ദ്യാ​ർ​ഥി​ക​ളെ കോ​ള​ജ് ഡ​യ​റ​ക്ട​ർ റ​വ.​ഡോ. മാ​ത്യു ഇ​ല്ല​ത്തു​പ​റ​മ്പി​ൽ, ഐ​ടി​ഐ പ്രി​ൻ​സി​പ്പ​ൽ ഫാ. ​അ​നു ക​ള​പ്പു​ര​ക്ക​ൽ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.