പ​ള്ള​ത്ത് ഇ​രു​ച​ക്ര​വാ​ഹ​നങ്ങൾ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Thursday, May 9, 2024 11:01 PM IST
മു​ത​ല​മ​ട: ഇ​രു​ച​ക്രവാ​ഹ​നങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ഗു​രു​ത​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. മു​ത​ല​മ​ട പ​ള്ളം ക​മ​റു​ദീ​ന്‍റെ മ​ക​ൻ നി​യാ​സ് ആണ് (18) മരിച്ചത്.

ബു​ധ​നാ​ഴ്ച രാ​ത്രി പു​ളി​യ​ൻ തോ​ണി യി​ൽ വെ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ത​ല​ക്ക് പ​രി​ക്കേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ജി​ല്ലാ ആ​ശു പ​ത്രി​യി​ൽ എ​ത്തി​യെ​ങ്കി​ലും മ​ര​ണ​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്. എ​തി​രെ വ​ന്ന​യാ​ത്രി​ക​ൻ ഗോ​വി​ന്ദാ​പു​രം അം​ബേ​ത്ത് ക​ർ കോ​ള​നി സി.​കൃ​ഷ്ണ​കു​മാ​ർ പ​രി​ക്കു​ക ളോ​ടെ മു​ത​ല​മ​ട സ്വ​കാ​ര്യ ആ​ശുപ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു മോ​ർ​ട്ടം ന​ട​ത്തി മു​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ചു സം​സ്കാ​രം ന​ട​ത്തി. അ​മ്മ: മെ​ഹ​ർ ജാ​ൻ. സ​ഹോ​ദ​ര​ൻ: അ​സ​ഹ​റു​ദീ​ൻ.