"ദേശക്കാഴ്ച' കൊടിയേറി
1546132
Monday, April 28, 2025 1:16 AM IST
മാള: കുഴിക്കാട്ടുശേരി ഗ്രാമിക ആളൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദേശക്കാഴ്ച കലാസാംസ്കാരികോത്സവത്തിനു കൊടിയേറി.
ഗ്രാമിക അക്കാദമി പൂർവവിദ്യാർഥികളുടെ ചെണ്ട മേളത്തിന്റെ അകമ്പടിയിൽ നാട്ടുകാരണവന്മാരായ എം.എസ്. മൊയ്തീൻ, ലീല കുമാരൻ തെക്കൂട്ട്, പി.എൽ. പത്രോസ് പുന്നേലിപ്പറമ്പിൽ, അമ്മിണി അയ്യപ്പൻ പുല്ലുപറമ്പിൽ, ലീല പരമേശ്വരൻ വടേക്കര എന്നിവർ ചേർന്നാണു കൊടിയേറ്റം നടത്തിയത്. ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജൊ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, ട്രഷറർ സി. മുകുന്ദൻ, എ.ആർ. ചന്ദ്രബോസ് എന്നിവർ പ്രസംഗിച്ചു.
രാവിലെ ആളൂർ പഞ്ചായത്ത് ഓഫീസ് അടക്കം ഒന്പതു സ്ഥലങ്ങളിൽ ദിക്കൊടിയേറ്റം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജൊ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജുമൈല സഗീർ, പി.എ. ഗീത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഡ്വ. എം.എസ്. വിനയൻ, ഷൈനി തിലകൻ, മിനി പോളി, രേഖ സന്തോഷ്, ഷൈനി വർഗീസ് എന്നിവരാണു ദിക്കൊടിയേറ്റം നിർവഹിച്ചത്.
മേയ് നാലുവരെയാണു പരിപാടികൾ. കേരള ലളിതകലാ അക്കാദമിയുടെയും ജില്ല - ബ്ലോക്ക് - ഗ്രാമപഞ്ചായത്തുകളുടെയും കരിന്തലക്കൂട്ടത്തിന്റെയും സഹകരണവുമുണ്ട്.
നൃത്തോത്സവം,നാടകരാവ്, സംഗീത-വാദ്യോത്സവം, പൈതൃ കോത്സവം, സമൂഹസദ്യ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ഒരുങ്ങുന്നത്. സമാപനദിവസം ആറുകേന്ദ്രങ്ങളിൽനിന്ന് നാടൻകലകളുടെ അകമ്പടിയോടെ വേലവരവ് ഉണ്ടാകും.