മലയോര ജാഥ കോടാലിയിൽ
1535273
Saturday, March 22, 2025 1:00 AM IST
കോടാലി: 1972ലെ വന്യജീവി സംരക്ഷണ നിയമം കേന്ദ്ര സർക്കാർ ഭേദഗതി ചെയ്യുക, വന്യജീവി അക്രമണങ്ങളിൽ നിന്ന് മനുഷ്യനെയും കൃഷിയെയും രക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഈച്ചരത്ത് നയിക്കുന്ന തൃശൂർ ജില്ലാ മലയോര ജാഥ പര്യടനം ഇന്നലെ കോടാലിയിൽ സമാപിച്ചു.
കേരള കോൺഗ്രസ്- എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മറ്റത്തൂർ മണ്ഡലം പ്രസിഡന്റ് ജോസി മാണി അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റീയറിംഗ് കമ്മറ്റി അംഗം ബേബി മാത്യു കാവുങ്കൽ, ബേബി നെല്ലിക്കുഴി, സെബാസ്റ്റ്യൻ ചൂണ്ടൽ, പി.ഐ. മാത്യു, ഒ.പി. ജോണി എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ സി.കെ. വർഗീസ്, ജൂലിയസ് ആന്റണി, പത്രോസ് അമരത്ത്പറമ്പിൽ, റോസിലി തോമസ് എന്നിവർ പ്രസംഗിച്ചു.