ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ സമ്മാനിച്ചു
1514910
Monday, February 17, 2025 1:16 AM IST
കൊടകര: പുത്തൂക്കാവ് താലപ്പൊലി, ഫൊറോന പള്ളി തിരുനാള്‍ എന്നീ ആഘോഷങ്ങളോടനുബന്ധിച്ച് കൊടകര പ്രസ് ഫോറം സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തിലെ വിജയികള്‍ക്ക് കാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു.
കൊടകര ജിഎല്‍പി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മാനദാനച്ചടങ്ങ് സനീഷ്കുമാര് ജോസഫ് എംഎല്‍എ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് കെ. പ്രസാദ് അധ്യക്ഷതവഹിച്ചു. കെ.കെ. രാമചന്ദ്രന് എംഎല്‍എ സമ്മാനദാനംനിര്‍വഹിച്ചു. പഞ്ചായത്തംഗം പ്രനില ഗിരീശന്, പുത്തൂക്കാവ് ദേവസ്വം പ്രസിഡന്റ് ഉണ്ണികൃഷ്ണന് എടാട്ട്, കൊടകര സെന്റ് ജോസഫ് ഇടവക ട്രസ്റ്റി വര്‍ഗീസ് കോമ്പാറ, പ്രസ് ഫോറം സെക്രട്ടറി ടി.ജി. അജോ, ട്രഷറര്‍ ഡിനോ കൈനാടത്ത്, സുരേഷ് ഐശ്വര്യ, വി.എന്‍. സനീഷ് എന്നിവര്‍ പ്രസംഗിച്ചു.