നെടുമ്പാള്‍ ബൈക്ക് മോഷണം; ഒരുവർഷത്തിനുശേഷം പ്രതി അറസ്റ്റില്‍
1514573
Sunday, February 16, 2025 2:02 AM IST
പുതുക്കാട്: നെടുമ്പാളില്നിന്നു ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി ഒരുവര്‍ഷത്തിനുശേഷം പിടിയില്‍. കൊടുങ്ങല്ലൂര്‍ അഴിക്കോട് സ്വദേശി ഏപ്പിള്ളി വീട്ടില്‍ അനില്‍(24) ആണ് പിടിയിലായത്.
കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലായിരുന്നു സംഭവം. നെടുമ്പാള്‍ കെഎല്‍ഡിസി കനാല്‍ ബണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന നെടുമ്പാള്‍ സ്വദേശി ദാസന്റെ ബൈക്കാണ് ഇയാള്‍ മോഷ്ടിച്ചത്. സംഭവത്തിനുശേഷം ഒളിവില്‍പോയ അനില്‍ കാട്ടൂര്‍ കീഴ്ത്താണിയില്‍ ഒരു വീട്ടില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
പുതുക്കാട് എസ്എച്ച്ഒ വി. സജീഷ് കുമാര്‍, എസ്ഐ സി.ഡി. ബിജു, പോലീസ് ഉദ്യോഗസ്ഥരായ വി.ഡി. അജി, സുജിത്ത്, ജെറിന് ജോസ്, ഹരിലാല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.