മികച്ച ഹോമിയോ ഡിസ്പെൻസറിക്കുള്ള പുരസ്കാരം കൊരട്ടി ഗ്രാമപഞ്ചായത്തിന്
1514561
Sunday, February 16, 2025 2:02 AM IST
കൊരട്ടി: സംസ്ഥാനത്തെ മികച്ച ഹോമിയോ ഡിസ്പെൻസറിക്കുള്ള ആയുഷ് കേരള പുരസ്കാരം കൊരട്ടി ഗ്രാമപഞ്ചായത്തിന്. ആയുഷ് കേരള ഹോമിയോ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയാണ് പുരസ്കാരം ഏർപ്പെടുത്തിയത്.
പാലക്കാട് നടന്ന ചടങ്ങിൽ വി കെ. ശ്രീകണ്ഠന് എംപിയിൽ നിന്നു കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, വൈസ് പ്രസിഡന്റ് ഷൈനി ഷാജി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ.ആർ. സുമേഷ്, ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. ദീപ പിള്ള എന്നിവർ ഏറ്റുവാങ്ങി. സംസ്ഥാന പ്രസിഡന്റ് ഡോ.എസ്.ഒ. ശ്രീജിത്ത് ചടങ്ങിൽ അധ്യക്ഷതവഹിച്ചു.