ഇടവകദിനവും കുടുംബകൂട്ടായ്മ സംയുക്ത വാർഷികവും
1497653
Thursday, January 23, 2025 2:01 AM IST
കുന്നംകുളം: കുന്നംകുളം സെന്റ് സെബാസ്റ്റ്യൻ ഇടവകയിൽ ഇടവകദിനവും കുടുംബ കൂട്ടായ്മ വാർഷികവും അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഡെയ്സൻ മുണ്ടോപുറം അധ്യക്ഷനായിരുന്നു. പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ സാലി പോൾ സിഎംസി അനുഗ്രഹപ്രഭാഷണം നടത്തി.
മുനിസിപ്പൽ വാർഡ് കൗൺസിലർ ലീല ഉണ്ണികൃഷ്ണൻ, കുന്നംകുളം വൈഎംസിഎ സെക്രട്ടറി ജോജു പാപ്പു , ചിറളയം ഹോളി ചൈൽഡ് കോൺവന്റ് സുപ്പീരിയർ സിസ്റ്റർ ആൻജോസ് സിഎംസി, കുടുംബകൂട്ടായ്മ കേന്ദ്രസമിതി കൺവീനർ ലിയോൺ ജോർജ്, ഭക്തസംഘടന ഏകോപനസമിതി കൺവീനർ സി.ഒ. ആന്റണി, തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ സാന്റി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ വി.സി ജോസി സ്വാഗതവും നടത്തുകൈക്കാരൻ കെ.ജി. ബാബു നന്ദിയും പറഞ്ഞു.
ഇടവകദിനാഘോഷങ്ങൾക്ക് വികാരി ഫാ. ഡെയ്സൻ മുണ്ടോപുറം, കൈക്കാരൻമാരായ കെ.ജി. ബാബു, പേൾജു ബി ചുങ്കത്ത്, സി.എൻ .ഇമ്മാനുവേൽ, ജനറൽ കൺവീനർ വി.സി. ജോസി, ലില്ലി ആന്റണി, കമ്മിറ്റി അംഗങ്ങൾ, കുടുംബകൂട്ടായ്മ ഭാരവാഹികൾ നേതൃത്വംനൽകി.