സ്വകാര്യ ബസ് കണ്ടക്ടർ ബസിൽ കുഴഞ്ഞു വീണു മരിച്ചു
1497570
Wednesday, January 22, 2025 10:39 PM IST
പഴയന്നൂർ: സ്വകാര്യബസ് കണ്ടക്ടർ ഇന്നലെരാവിലെ ബസിൽ കുഴഞ്ഞുവീണു മരിച്ചു. വെങ്ങാനെല്ലൂർ മങ്ങാട്ട് വീട്ടിൽ രാജഗോപാലനാണ് (60) ബസിൽ കുഴഞ്ഞു വീണത്. ഉടനെ അടുത്തുള്ള ചേലക്കരയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോങ്ങാട്-തൃശൂർ റൂട്ടിൽ ഓടുന്ന കരിപ്പാൽ ബസിലെ കണ്ടക്ടറാണ് രാജഗോപാലൻ. പഴയന്നൂർ വെള്ളാർക്കുളത്ത് എത്തിയപ്പോഴാണ് സംഭവം.