സ്കൂൾ ടോയ്ലറ്റ് ബ്ലോക്ക് തുറന്നു
1484690
Thursday, December 5, 2024 8:23 AM IST
പാലയൂർ: സെന്റ് തോമസ് എൽപി സ്കൂളിനായി എംഎൽഎ ഫണ്ടിൽനിന്ന് 15 ലക്ഷം രൂപ ഉപയോഗിച്ച് ചാവക്കാട് നഗരസഭ നിർമിച്ച ടോയ്ലറ്റ് ബ്ലോക്ക് പൂർവ വിദ്യാർഥികൂടിയായ എൻ.കെ. അക്ബർ എംഎൽഎ ഉദ്ഘാടനംചെയ്തു.
നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷതവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുബാറക്, സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് റവ.ഡോ. ഡേവിസ് കണ്ണമ്പുഴ, ജനപ്രതിനിധികളായ ഷാഹിന സലിം, പി.എസ്. അബ്ദുൾ റഷീദ്. ബുഷറ ലത്തീഫ്, ട്രസ്റ്റി സി.ഒ. ഫ്രാൻസിസ്, പിടിഎ പ്രസിഡന്റ് ഷമീർ പുഴങ്ങരയില്ലത്ത്, പ്രധാനാധ്യാപിക ജ്യോതി ജോർജ് ചിറമ്മൽ എന്നിവർ പ്രസംഗിച്ചു.