ഇരവിമംഗലം സെന്റ് മേരീസ് ഇടവക സുവർണജൂബിലി ആഘോഷിച്ചു
1484101
Tuesday, December 3, 2024 7:09 AM IST
തൃശൂർ: ഇരവിമംഗലം സെന്റ് മേരീസ് ഇടവകയുടെ സുവർണജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ് ഘാടനം ചെയ്തു. നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ചു. മേയർ എം.കെ. വർഗീസ് വിശിഷ്ടാതിഥിയായിരുന്നു.
പുത്തൂർ ഫൊറോന വികാരി ഫാ. ജോജു പനയ്ക്കൽ, നടത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.ജെ. ജയൻ, ഡി.എം. കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ മേഴ്സി എന്നിവർ പ്രസംഗിച്ചു. കൈ ക്കാരൻ ഡോ. തോമസ് ശങ്കരത്തിൽ സ്വാഗതവും ജുബിലി പബ്ലിസിറ്റി കൺവീനർ കെ.എൽ. ബിജു നന്ദിയും പറഞ്ഞു.
സമാപനസമ്മേളനം ഉദ്ഘാടനം ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു. മന്ത്രി അഡ്വ. കെ. രാജൻ അധ്യക്ഷത വഹിച്ചു. എംഎംബി സെന്റ് തോമസ് പ്രൊവിൻഷ്യൽ ബ്രദർ ജോസ് ചുങ്കത്ത് പ്രസംഗിച്ചു. ജൂബിലി സുവനീർ മന്ത്രിയും ഗുഡ് സമരിറ്റൻ സന്നദ്ധസംഘടനയുടെ ലോഗോ ആർച്ച്ബിഷപ്പും അനാഛാദനം ചെയ്തു.
മത്സരവിജയിക്കൾക്കുള്ള സമ്മാനദാനവും ഇടവകാംഗങ്ങളുടെ കലാപരിപാടികളും ഷോമി പാറയ്ക്കൽ സംഘത്തിന്റെ സംഗീതവിരുന്നുമുണ്ടായിരുന്നു. വികാരി റവ. ഡോ. ജോൺസൺ ചിറ്റിലപ്പിള്ളി സ്വാഗതവും ജൂബിലി ജനറൽ കൺവീനർ ബാബു കൈതാരത്ത് നന്ദിയും പറഞ്ഞു.