ഉത്രാടക്കിഴിയുമായി ഉദ്യോഗസ്ഥരെത്തി; ആചാരപ്പെരുമയോടെ...!!
1453524
Sunday, September 15, 2024 5:34 AM IST
കൊരട്ടി: പാരമ്പര്യത്തിന്റെ ശോഭ കെടാതെ ഉത്രാടക്കിഴിയുമായി റവന്യൂ ഉദ്യോഗസ്ഥർ വെസ്റ്റ് കൊരട്ടിയിലെത്തി.
എളങ്കുന്നപ്പുഴ നടക്കൽ കോവിലകത്തെ ഉമവർമ്മയുടെയും കൊരട്ടി സ്വരൂപം കുടുംബത്തിലെ രാജീവ് വർമ്മയുടെയും മകളായ പാർവതി വർമ്മക്ക് ഉത്രാടക്കിഴി സമ്മാനിക്കാനാണ് ചാലക്കുടി തഹസിൽദാർ കെ.എ. ജേക്കബ്, ഡപ്യൂട്ടി തഹസിൽദാർ പി.എസ്. ജയദേവൻ, കല്ലൂർ തെക്കുംമുറി വില്ലേജ് ഓഫീസർ വി.ജെ. സോന എന്നിവർ ആചാരപ്പെരുമയോടെ വീട്ടിലെത്തിയത്.
തായ്വഴിയിലൂടെയാണ് പാർവതി വർമ്മക്ക് ഉത്രാടക്കിഴി ലഭിച്ചത്. കൊച്ചി രാജകുടുംബത്തിലെ സ്ത്രീകൾക്ക് ഓണത്തിനു പുതുവസ്ത്രം വാങ്ങാൻ നൽകിയിരുന്ന സമ്മാനമായിരുന്നു ഉത്രാടക്കിഴി.
തിരുകൊച്ചി സംയോജനത്തോടെ ഉത്രാടക്കിഴി നൽകുന്ന ചുമതല സർക്കാരിനായി. ആദ്യഘട്ടത്തിൽ 14 രൂപയായിരുന്ന ഉത്രാടക്കിഴി 2011 മുതൽ 1001 രൂപയാക്കി ഉയർത്തിയിരുന്നു. ഈ വർഷം രാജകുടുംബത്തിലെ സ്ത്രീകളായ 81 പേരാണ് ഉത്രാടക്കിഴി ഏറ്റുവാങ്ങിയതാണ് അധികൃതർ പറഞ്ഞത്.
ഓണനാളില്‍ സുരക്ഷയ്ക്ക് പോലീസ് സജ്ജം
ഇരിങ്ങാലക്കുട: ഓണനാളുകളില്‍ ജനങ്ങള്‍ക്ക് സുഗമമായി ഓണം ആഘോഷിക്കുന്നതിന്റെ ഭാഗമായി പോലീസും, എക്സൈസും, മോട്ടോര്‍ വാഹന വകുപ്പും, വനം വകുപ്പും സംയുക്തമായി ഓണനാളുകളില്‍ അനധികൃത ലഹരി വില്പന തടയുക, ലഹരിയുടെ ഉപഭോഗം കുറക്കുക എന്നിവയുടെ ഭാഗമായി തിരുവോണ നാളിലും തുടര്‍ന്നുള്ള ദിവസങ്ങളിലും സംയൂക്തമായി തൃശൂര്‍ റൂറല്‍ പോലീസ് പരിധിയില്‍ പെട്ട കൊടുങ്ങല്ലൂര്‍, ചാലക്കുടി, ഇരിങ്ങാലക്കുട സബ് ഡിവിഷനുകളില്‍ റെയ്ഡുകളും, ബിഡിഡിഎസിന്റെയും ഡോഗ് സ്ക്വാഡിന്റെയും സംയുക്തപരിശോധനയും, വാഹന പരിശോധനയും കര്‍ശനമായി നടത്തുന്നുണ്ട്.