നാലുവയസുകാരിയുടെ പഞ്ചാരിമേളം അരങ്ങേറ്റം ശ്രദ്ധേയമായി
1444435
Tuesday, August 13, 2024 1:48 AM IST
പുന്നംപറമ്പ്: ആചാരവൈവിധ്യങ്ങൾനിറഞ്ഞ മച്ചാട് തിരുവാണിക്കാവ് മാമാങ്കസന്നിധിയിൽ പഞ്ചാരിയിൽ മേളം പെരുക്കി പുതിയ തലമുറ. പ്രശസ്ത മേളകലാകാരനായ മച്ചാട് രഞ്ജിത്തിന്റെ നേതൃത്വത്തിൽ പഠനം പൂർത്തീകരിച്ചവരാണ് മച്ചാട് തിരുവാണിക്കാവ് ഭഗവതിയുടെ തിരുസന്നിധിയിൽ അരങ്ങേറ്റം കുറിച്ചത്.
രഞ്ജിത്തിന്റെ മകളും യുകെ ജി വിദ്യാർഥിയുമായ നാലുവയസുകാരി അനാമിക രഞ്ജിത്തും ഇടന്തലയിൽ മുൻനിരയിലുണ്ടായിരുന്നു. മേളത്തിലും തായമ്പകയിലുമായി ആയിരത്തിലധികം ശിഷ്യസമ്പത്തുള്ള രഞ്ജിത്തിന്റെ ഏറ്റവും പുതിയ നിരയാണ് പഞ്ചാരിമേളത്തിൽ കാലവും നിലയും കലാശവുമായി വാദ്യകലാരംഗത്തേക്ക് വർണവിസ്മയം തീർത്ത് കൊട്ടിക്കയറിയത്.
കുട്ടികളുടെ പാഞ്ചാരിമേള അരങ്ങേറ്റം കാണാൻ നൂറുകണക്കിന് ജനങ്ങളാണ് ക്ഷേത്രനടയിൽ എത്തിയത്.