മരിച്ച നിലയിൽ
1436561
Tuesday, July 16, 2024 10:44 PM IST
കൊടുങ്ങല്ലൂർ: അഗതിമന്ദിരത്തിലെ അന്തേവാസിയെ മരിച്ച നിലയിൽ കാണപ്പെട്ടു. എറിയാട് പഞ്ചായത്ത് നിർമിച്ചു നൽകിയ ആശ്രയ ഭവനിലെ താമസക്കാരിയായ പള്ളത്ത് കനക യാണ് (56) മരിച്ചത്.
തിങ്കളാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഇവർ നേരം പുലർന്നിട്ടും വാതിൽ തുറക്കാതിരുന്നതിനാൽ ആശ്രയ നടത്തിപ്പുകാർ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് മരിച്ചു കിടക്കുന്നതായി കണ്ടത്. രണ്ടു ദിവസം മുമ്പ് ഇവർക്ക് പനി ഉണ്ടായിരുന്നതായി പറയുന്നു. കൊടുങ്ങല്ലൂർ പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.