അമലയിൽ മത്സ്യത്തൊഴിലാളിയുടെ ഭീമൻ കിഡ്നി മുഴ നീക്കം ചെയ്തു
1436477
Tuesday, July 16, 2024 1:23 AM IST
തൃശൂർ: മത്സ്യത്തൊഴിലാളിയായ മധ്യവയസ്കന്റെ കിഡ്നിയിൽനിന്ന് അഞ്ചു കിലോ തൂക്കമുള്ള ഭീമൻ മുഴ നീക്കംചെയ്തു. കുടലിന്റെ തടസവും വയറുവേദനയുമായി അമല മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ സ്കാനിംഗിലൂടെയാണു പൊന്നാനി സ്വദേശിയുടെ കിഡ്നിയിലെ മുഴ കണ്ടെത്തിയത്. നാട്ടിലുള്ള ആശുപത്രികളിൽ ചികിത്സതേടിയെങ്കിലും ശമനമില്ലാതെവന്നതോടെയാണ് അമലയിൽ പ്രവേശിപ്പിച്ചത്.
സിടി സ്കാനിൽ വയറിന്റെ അടിഭാഗത്തു മുഴ കണ്ടെത്തി. യൂറോളജിസ്റ്റ് ഡോ. ബിനു, സർജൻ ഡോ. റിസ്വാൻ, അനസ്തറ്റിസ്റ്റ് ഡോ. ജൂലി, മറ്റു ടീമംഗങ്ങളായ ഡോ. അനുഷ, ഡോ. ആൻ, ഡോ. സൗമ്യ, ഡോ. അനീറ്റ, നഴ്സുമാരായ സോജി, നീതു എന്നിവരുടെ സംഘമാണു ശസ്ത്രക്രിയ നടത്തിയത്. രണ്ടുമാസം മുന്പു പക്ഷാഘാതംവന്നതിനാൽ ശസ്ത്രക്രിയ ദുഷ്കരമായിരുന്നെന്നു ഡോക്ടർമാർ പറഞ്ഞു. രോഗി പൂർണസുഖം പ്രാപിച്ച് വീട്ടിലേക്കു മടങ്ങി.