ജീവിതം പ്രത്യാശയിലേക്കുള്ള യാത്ര: ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ
1417073
Thursday, April 18, 2024 1:48 AM IST
കോട്ടപ്പുറം: വിശുദ്ധിയിൽ നിറഞ്ഞ ജീവിതം പ്രത്യാശയിലേക്കുള്ള യാത്രയാണെന്ന് ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അഭിപ്രായപ്പെട്ടു. കോട്ടപ്പുറം രൂപതയുടെ പത്താമത് ബൈബിൾ കൺവൻഷൻ "കൃപാഗ്നി 2024' കോട്ടപ്പുറം കത്തീഡ്രൽ മൈതാനിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രദർ സാബു ആറു തൊട്ടിയിലാണ് ഈ വർഷത്തെ കൺവൻഷൻ നയിക്കുന്നത്. കൺവൻഷൻ ഉദ്ഘാടനത്തോടനുബന്ധിച്ച് ബൈബിൾ പ്രതിഷ്ഠ നടത്തുകയും തുടർന്ന് ബിഷപ് അംബ്രോസിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു. തുടർന്ന് ബ്രദർ സാബു ആറുതൊട്ടിയിൽ എഴുതിയ "ബന്ധിതർക്ക് മോചനം' പുസ്തകം ബിഷപ് പ്രകാശനം ചെയ്തു.
രൂപത വികാർ ജനറൽ മോൺ. റോക്കി റോബി കളത്തിൽ, ചാൻസലർ ഫാ. ഷാബു കുന്നത്തൂർ, കരിസ്മാറ്റിക്ക് ഡയറക്ടർ ഫ്രാൻസൻ കുരിശിങ്കൽ, കത്തീഡ്രൽ വികാരി ഫാ. ജാക്സൺ വലിയപറമ്പിൽ, ഫാ. അനീഷ് പുത്തൻപറമ്പിൽ, ഫാ. ക്രിസ്റ്റി മരത്തോന്ത്ര രൂപത പിആർഒ ഫാ. ആന്റെൺ ജോസഫ് ഇലഞ്ഞിക്കൽ എന്നിവർ സന്നിഹിതരായിരുന്നു.
21ന് കൺവൻഷൻ സമാപിക്കും. എല്ലാ ദിവസവും വൈകുന്നേരം അഞ്ചു മുതൽ 9.30 വരെ ജപമാല, ദിവ്യബലി, ഗാനശുശ്രൂഷ, വചനപ്രഘോഷണം ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. നാളെ രാവിലെ പത്തു മുതൽ ഒന്നുവരെയും ഉച്ചയ്ക്ക് മൂന്നുമുതൽ അഞ്ചുവരെ കുമ്പസാരിക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കും. എല്ലാ ദിവസവും കൗൺസലിങ്ങിനുള്ള സൗകര്യവും ഉണ്ടായിരിക്കും.