അ​യ്യ​ന്തോ​ള്‍ ഹോ​മി​യോ, ആ​യു​ര്‍​വേ​ദ ഡി​സ്പ​ന്‍​സ​റി​ക​ള്‍​ക്ക് എ​ൻ​എ​ബി​എ​ച്ച് അം​ഗീ​കാ​രം
Sunday, March 3, 2024 7:50 AM IST
തൃ​ശൂ​ർ: കോ​ര്‍​പ​റേ​ഷ​നു കീ​ഴി​ലു​ള്ള അ​യ്യ​ന്തോ​ള്‍ ഹോ​മി​യോ, ആ​യു​ര്‍​വേ​ദ ഡി​സ്പ​ന്‍​സ​റി​ക​ള്‍​ക്ക് എ​ൻ​എ​ബി​എ​ച്ച് ദേ​ശീ​യ അം​ഗീ​കാ​രം. കേ​ന്ദ്ര വി​ദ​ഗ്ധസം​ഘം സ​ന്ദ​ര്‍​ശി​ച്ചു പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി​യ​ശേ​ഷ​മാ​ണു നാ​ഷ​ണ​ല്‍ അ​ക്ര​ഡി​റ്റേ​ഷ​ന്‍ ബോ​ര്‍​ഡ് ഫോ​ര്‍ ഹോ​സ്പി​റ്റ​ല്‍​സ് ആ​ൻ​ഡ് ഹെ​ല്‍​ത്ത് കെ​യ​ര്‍ പ്രൊ​വൈ​ഡേ​ഴ്സി​ന്‍റെ എ​ന്‍​ട്രി ലെ​വ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ല​ഭി​ച്ച​ത്.

നി​ല​വി​ൽ ഇൗ ​സ്ഥാ​പ​ന​ങ്ങ​ൾ ആ​യു​ഷ് ഹെ​ല്‍​ത്ത് ആ​ൻ​ഡ് വെ​ല്‍​ന​സ് സെ​ന്‍റ​റാ​യി ഉ​യ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​ന്‍റെ കീ​ഴി​ല്‍ സൗ​ജ​ന്യ യോ​ഗാ പ​രി​ശീ​ല​നം ഹോ​മി​യോ ഡി​സ്പ​ന്‍​സ​റി​യി​ല്‍ ന​ട​ക്കു​ന്നു​ണ്ട്.

അ​ഞ്ചി​നു തി​രു​വ​ന​ന്ത​പു​രം ജി​മ്മി ജോ​ര്‍​ജ് ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ൽ​നി​ന്നു കോ​ര്‍​പ​റേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ളും ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​രും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ഏ​റ്റു​വാ​ങ്ങും.