വ്യാപാരിവ്യവസായി മരണാനന്തരസഹായ ഫണ്ട് രണ്ടുപേർക്ക്
1397147
Sunday, March 3, 2024 7:50 AM IST
തൃശൂർ: സംസ്ഥാന വ്യാപാരിവ്യവസായി സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വ്യാപാരമിത്ര പദ്ധതിയിൽ അംഗങ്ങളായവർ മരിക്കുന്പോൾ നൽകുന്ന അഞ്ചുലക്ഷം രൂപ ധനസഹായം ജില്ലയിൽ രണ്ടു കുടുംബങ്ങൾക്കു നല്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
മൂന്നിനു വൈകീട്ട് ഏഴിന് അടാട്ട് മുതുവറ സെന്ററിൽ നടക്കുന്ന ചടങ്ങിൽ അടാട്ടെ അക്കരപ്പട്ട്യേക്കൽ ജോസിന്റെ കുടുംബത്തിനു മന്ത്രി കെ. രാധാകൃഷ്ണനും, ടൗണിലെ കമലയുടെ കുടുംബത്തിനു 11നു രാവിലെ 9.30ന് ശക്തൻ പച്ചക്കറി മാർക്കറ്റിൽ മുൻമന്ത്രി വി.എസ്. സുനിൽകുമാറും തുക കൈമാറും. ജില്ലയിൽ ഇതുവരെ ഒമ്പതു കുടുംബങ്ങൾക്കു ധനസഹായം നല്കി.
പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വിജയ് ഹരി, സെക്രട്ടറി മിൽട്ടൺ ജെ.തലക്കോട്ടൂർ, സംസ്ഥാന കമ്മിറ്റി അംഗം തോമസ് ഫ്രാൻസിസ്, ജില്ല ട്രഷറർ ജോയ് പ്ലാശേരി എന്നിവർ പങ്കെടുത്തു.