നവകേരളസദസിന് വേളൂക്കര പഞ്ചായത്തില്‍നിന്ന് ഫണ്ട് അനുവദിക്കില്ല
1374344
Wednesday, November 29, 2023 2:36 AM IST
കൊറ്റനെല്ലൂര്‍: നവകേരള സദസിന്റെ ഭാഗമായി ഫണ്ട് അനുവദിക്കേണ്ടതില്ലെന്ന് വേളൂക്കര പഞ്ചായത്ത് ഭരണസമിതി തീരുമാനം. ആകെയുള്ള 18 അംഗ കമ്മിറ്റിയില്‍ എട്ട് കോണ്‍ഗ്രസ് അംഗങ്ങളും രണ്ട് എന്‍ഡിഎ അംഗങ്ങളും എതിര്‍പ്പ് രേഖപ്പെടുത്തിയതോടെയാണ് ഫണ്ട് അനുവദിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തത്.
നേരത്തെ ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി അംഗം സി.ആര്. ശ്യാംരാജ് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയുടെ ഭാഗമായി നിലവിലെ പദ്ധതിനിര്വഹണംതന്നെ പ്രതിസന്ധിയിലുള്ള ഘട്ടത്തില്‍ ഇത്തരത്തില്‍ പണം അനുവദിക്കാനാകില്ലെന്ന് കാണിച്ച് കോണ്‍ഗ്രസ് അംഗങ്ങളും എന്‍ഡിഎ അംഗങ്ങളും കത്ത് നല്‍കുകയായിരുന്നു.
ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത വേളൂക്കര പഞ്ചായത്തില്‍ പ്രസിഡന്റ് സിപിഎം അംഗവും വൈസ് പ്രസിഡന്റ് കോണ്‍ഗ്രസ് അംഗവുമാണ്. നറുക്കെടുപ്പിലാണ് ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്.
പഞ്ചായത്ത് ഫണ്ട് അനുവദിക്കാതിരിക്കുന്നത് നവകേരള സദസുമായി ബന്ധപ്പെട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകില്ലെന്നും നവകേരള സദസിന്റെ വിജയത്തിനാവശ്യമായ വിവിധ പരിപാടികള്‍ പഞ്ചായത്തില്‍ ആസൂത്രണംചെയ്തതായും പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭ നവകേരള സദസിന് ഫണ്ട് നല്‍കേണ്ടതില്ലെന്ന് മുമ്പേ തീരുമാനമെടുത്തിരുന്നു.