ബൈക്കപകടം: യുവാവ് മരിച്ചു
1374207
Tuesday, November 28, 2023 11:28 PM IST
തൃശൂര്‍: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. കുരിയച്ചിറ ആട്ടോക്കാരന് ആന്റണി മകന് നിഖില്‍(31) ആണ് മരിച്ചത്.
പത്തു ദിവസം മുമ്പ് കുരിയച്ചിറ വച്ചായിരുന്നു അപകടം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. സംസ്കാരം ഇന്നു രാവിലെ പത്തിന് കുരിയച്ചിറ സെന്റ് ജോസഫ്സ് പള്ളിയില്‍. അമ്മ: ജെസി ആന്റണി. സഹോദരന്: നിധിന്.