കൊള്ളയ്ക്ക് നേതൃത്വം കൊടുത്തവരെ ജയിലിലിടണം: കേരള കോണ്‍ഗ്രസ്
1337396
Friday, September 22, 2023 1:59 AM IST
തൃശൂര്‍: സഹകരണ ബാങ്കിലെ കൊള്ളയ്ക്ക് നേതൃത്വം നല്കിയ സിപിഎം നേതാക്കളെ കല്‍ത്തുറങ്കില്‍ അടയ്ക്കണമെന്ന് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് പറഞ്ഞു.
കേരള കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തില്‍ കോര്പറേഷന് ഓഫീസിനുമുന്നില്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് സി.വി. കുരിയാക്കോസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് എം.പി. പോളി മുഖ്യ പ്രഭാഷണം നടത്തി.
നേതാക്കളായ ജോണ്സന് കാഞ്ഞിരത്തിങ്കല്‍, ഡോ. ദിനേഷ് കര്‍ത്താ, ഇട്ടിയച്ചന് തരകന്, തോമസ് ആന്റണി, സി.ജെ. വിന്‍സന്റ്, ടി.എ. പ്ലാസിഡ് തുടങ്ങിയവര്‍ നേതൃത്വം നല്കി.