അനധികൃത പാർക്കിംഗ്: വഴിയടഞ്ഞ് കടയുടമകളും യാത്രക്കാരും
1337107
Thursday, September 21, 2023 1:22 AM IST
ചാലക്കുടി: കെഎസ്ആർടിസി മുതൽ സൗത്ത് വരെയുള്ള സ്ഥലങ്ങളിൽ അനധികൃത പാർക്കിംഗ് മൂലം ഗതാഗത തടസം പതിവായി.
സ്ഥാപനങ്ങളുടെ മുൻപിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നത് മൂലം സമീപത്തെ കടയുടമകളും യാത്രക്കാരും ദുരിതത്തിലായി. സൗത്ത് മുതൽ കെഎസ്ആർടിസി വരെ അനധികൃത പാർക്കിംഗ് ഹൈക്കോടതി തടഞ്ഞിട്ടുള്ളതാണ്. എന്നാൽ കോടതി ഉത്തരവ് നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. പോലീസ് ആദ്യം ഫൈൻ അടപ്പിച്ചിരുന്നു.
എന്നിട്ടും പാർക്കിംഗ് തുടരുകയാണ്. ബസ്സ്റ്റാൻഡ് കാവടത്തിലും പരിസരങ്ങളിലുമായി നിരവധി വാഹങ്ങളാണ് പാർക്ക് ചെയ്തിരിക്കുന്നത്.
ഇവയിൽ കൂടുതലും ഇരുചക്ര വാഹങ്ങളാണ് ദൂര സ്ഥലങ്ങളിലേക്ക് അതിരാവിലെ ഇവിടെ നിന്നും യാത്ര ചെയ്യുന്ന ആളുകളാണ് ഇരുവശങ്ങളിലുമായി വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത്. രാത്രി ഏറെ വൈകിയാണ് ഇവർ തിരിച്ചെത്തുന്നത് .
ഇരു ഭാഗങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത് മൂലം അപകടങ്ങളും ഇവിടെ പതിവാണ്.
തൊട്ടടുത്ത് പേ ആൻഡ് പാർക്ക് സംവിധാനങ്ങൾ ഉണ്ടെങ്കിലും വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യുകയാണ്.