ഇരിങ്ങാലക്കുട: തപാൽ മേഖലയിൽ ജനവിരുദ്ധനയങ്ങൾ നടപ്പാക്കുന്നതും ജീവനക്കാരുടെ സംഘടനാസ്വാതന്ത്ര്യം ഇല്ലാതാക്കുന്നതുമായ കേന്ദ്രസർക്കാർ നടപടികൾ കാര്യക്ഷമതയ്ക്ക് നേരെയുള്ള വെല്ലുവിളിയാണെന്നു മന്ത്രി ആർ. ബിന്ദു. എൻഎഫ്പിഇ ഡിവിഷൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള പുരസ്കാരം മന്ത്രി വിതരണം ചെയ്തു. റിട്ടയർ ചെയ്ത ജീവനക്കാർക്കും പുതുതായി സർവീസിൽ പ്രവേശിച്ച ജീവനക്കാർക്കും സ്വീകരണം നൽകി. ഡിവിഷൻ പ്രസിഡന്റ് സി.സി. ശബരീഷ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി സി.സി. ശബരീഷ്, പി.ഡി. ഷാജു, രഘുനാഥ് (പ്രസിഡന്റുമാർ), ടി.എസ്. ശ്രീജ, പി. ഉണ്ണികൃഷ്ണൻ, വൈശാഖ് വിൽസണ് (സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.