കൊ​ച്ചി: ആ​ള്‍​ബ​ലം കൊ​ണ്ടു മാ​ത്രം കാ​ര്യ​മി​ല്ല, ഉ​ള്ള ആ​ളു​ക​ള്‍ മി​ന്നും പ്ര​ക​ട​നം കാ​ഴ്ച്ച​വെ​ച്ചാ​ല്‍ മെ​ഡ​ലു​ക​ളും ചാ​മ്പ്യ​ന്‍​പ​ട്ട​വും സ്വ​ന്ത​മാ​ക്കാ​മെ​ന്നു തെ​ളി​യി​ച്ച് ക​ണ്ണൂ​രി​ന്‍റെ മൂ​വ​ര്‍ സം​ഘം. കേ​ര​ള കാ​യി​ക​മേ​ള​യി​ല്‍ ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ബാ​ഡ്മി​ന്‍റ​ണി​ലാ​ണ് ഈ ​മൂ​വ​ര്‍ സം​ഘ​ത്തി​ന്‍റെ ത്ര​സി​പ്പി​ക്കു​ന്ന ജ​യം. അ​ഞ്ചു​പേ​ര്‍ ഉ​ള്‍​പ്പെ​ടേ​ണ്ട ടീ​മി​ല്‍ ആ​കെ​യു​ണ്ടാ​യി​രു​ന്ന​ത് മൂ​ന്നു പേ​ര്‍.

ക​ട​വ​ന്ത്ര ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ഫൈ​ന​ലി​ല്‍ കോ​ട്ട​യ​ത്തെ തോ​ല്‍​പ്പി​ച്ചാ​ണ് ക​ണ്ണൂ​രി​ന്‍റെ പെ​ണ്‍​കു​ട്ടി​ക​ള്‍ ചാ​മ്പ്യ​ന്മാ​രാ​യ​ത്. ദേ​ശീ​യ താ​രം എ​ലീ​സ ദ്രോ​ണ, അ​ന്‍​ഹ ക​ക്കോ​ത്ത്, നി​ഹാ​ര ബി​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​ത്തി​നാ​ണ് വി​ജ​യം. സം​സ്ഥാ​ന മ​ത്സ​ര​ത്തി​ന് ക​ണ്ണൂ​രി​ന്‍റെ ടീ​മി​ല്‍ ഇ​ടം​പി​ടി​ച്ച താ​ര​ങ്ങ​ള്‍ ജ​യ്പൂ​രി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോ​യ​തോ​ടെ​യാ​ണ് ടീ​മി​ന്‍റെ അം​ഗ​ബ​ലം മൂ​ന്നാ​യി കു​റ​ഞ്ഞ​ത്.

ക​ട​മ്പൂ​ര്‍ ജി​എ​ച്ച്എ​സ്എ​സി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ എ​ലി​സ ദ്രോ​ണ ഇ​ത് തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം വ​ര്‍​ഷ​മാ​ണ് ജൂ​ണി​യ​ര്‍ വി​ഭാ​ഗം കി​രീ​ടം നേ​ടി​യ ക​ണ്ണൂ​ര്‍ ടീ​മി​ല്‍ ഉ​ള്‍​പ്പെ​ട്ട​ത്. സം​സ്ഥാ​ന ജൂ​ണി​യ​ര്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മൂ​ന്നു മെ​ഡ​ലു​ക​ള്‍ നേ​ടി. ക​ണ്ണൂ​ര്‍ പ​ള്ളി​ക്കു​ന്ന് ജി​എ​ച്ച്എ​സ്എ​സി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ അ​ന്‍​ഹ കേ​ര​ള​ത്തി​ന്‍റെ സ​ബ്ജൂ​ണി​യ​ര്‍ ടീം ​അം​ഗ​മാ​യി​രു​ന്നു. ക​ല്യാ​ശേ​രി ഗ​വ​ണ്‍​മെ​ന്‍റ് സ്‌​കൂ​ളി​ലെ ഒ​ന്‍​പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ് നി​ഹാ​ര.