ആലുവ-പറവൂർ കെഎസ്ആർടിസി റോഡിൽ പൈപ്പ് പൊട്ടി
1467084
Thursday, November 7, 2024 1:24 AM IST
കരുമാലൂർ: ആലുവ-പറവൂർ കെഎസ്ആർടിസി റോഡിൽ പൈപ്പ് പൊട്ടിയതോടെ കരുമാലൂർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ളം മുടങ്ങി. കരുമാലൂർ വില്ലേജ് ഓഫീസിനു മുന്നിലാണ് ഇന്നലെ ശുദ്ധജലവിതരണ കുഴൽ പൊട്ടിയത്. മുപ്പത്തടം ജലശുദ്ധീകരണ ശാലയിൽ നിന്നു വെള്ളം പമ്പ് ചെയ്യുന്ന 250 എംഎം വ്യാസമുള്ള കുഴലാണു പൊട്ടിയത്.
അടിക്കടി പൈപ്പ് പൊട്ടലും റോഡ് കുത്തിപ്പൊളിച്ചു നടത്തുന്ന അറ്റകുറ്റപ്പണിയും മൂലം ജനങ്ങൾ ദുരിതത്തിലാണ്.
പരാതിയുമായി ചെന്നാൽ കുഴലുകളുടെ കാലപ്പഴക്കമാണ് അടിക്കടി പൊട്ടാൻ കാരണമെന്നു പറഞ്ഞ് അധികൃതർ ഒഴിഞ്ഞു മാറുന്നതായാണ് ആക്ഷേപം.
കുടിവെള്ളം മുടങ്ങും
പറവൂർ: പമ്പ് ഹൗസിൽ നിന്ന് കോട്ടുവള്ളി, ഏഴിക്കര പഞ്ചായത്തുകളിലേക്കുള്ള പ്രധാന ലൈൻ പൊട്ടിയതിനാൽ രണ്ടിടത്തും ഇന്ന് ഉച്ചവരെ കുടിവെള്ള വിതരണം തടസപ്പെടും.
കോട്ടുവള്ളിയുടെ വാലറ്റ പ്രദേശങ്ങളിൽ ജലവിതരണത്തിന് കാലതാമസം ഉണ്ടാകുമെന്നും അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.