അ​ങ്ക​മാ​ലി: സി​നി​മ​യാ​ണ് രാ​ഷ്ട്രീ​യ കാ​ഴ്ച​പ്പാ​ടു​ക​ളി​ലേ​ക്ക് ത​ന്നെ ന​യി​ച്ച​തെ​ന്ന് ച​ല​ച്ചി​ത്ര സം​വി​ധാ​യി​ക പാ​യ​ല്‍ ക​പാ​ഡി​യ. അ​ങ്ക​മാ​ലി​യി​ല്‍ കെ.​കെ.​ രാ​ജേ​ഷ് കു​മാ​ര്‍ സ്മാ​ര​ക അ​വാ​ര്‍​ഡ് സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

സി​എ​സ്എ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്ര​ശ​സ്ത ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ സ​ലിം അ​ഹ​മ്മ​ദ് പു​ര​സ്്കാ​രം സ​മ്മാ​നി​ച്ചു. കെ.​കെ.​രാ​ജേ​ഷ് കു​മാ​ര്‍ മെ​മ്മോ​റി​യ​ല്‍ ട്ര​സ്റ്റ് മാ​നേ​ജിം​ഗ് ട്ര​സ്റ്റി സി​യാ​ദ് സ​യി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജേ​ഷ് കു​മാ​ര്‍ ട്ര​സ്റ്റും ഡി​വൈ​എ​ഫ്‌​ഐ നാ​യ​ത്തോ​ട് സൗ​ത്ത് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്റ് സം​ഘാ​ട​ക സ​മി​തി​യും ചേ​ര്‍​ന്ന് ഒ​രു​ക്കി​യ ഫു​ട്‌​ബോ​ള്‍ കോ​ച്ചിം​ഗ് ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ള്‍​ക്ക് സി​പി​എം അ​ങ്ക​മാ​ലി ഏ​രി​യാ സെ​ക്ര​ട്ട​റി അ​ഡ്വ കെ.​കെ.​ഷി​ബു ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

ച​ല​ച്ചി​ത്ര താ​രം ദി​വ്യ​പ്ര​ഭ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വും ട്ര​സ്റ്റ് അം​ഗ​വു​മാ​യ ടി.​വൈ.​ഏ​ല്യാ​സ്, അ​ഭി​നേ​ത്രി​യും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ശാ​ന്തി ബാ​ല​ച​ന്ദ്ര​ന്‍, കെ.​പി. ​റെ​ജീ​ഷ്, അ​ഡ്വ. ബി​ബി​ന്‍ വ​ര്‍​ഗീ​സ്, ഡോ. ​എം സ​ജീ​ഷ്, ര​തീ​ഷ് കു​മാ​ര്‍ കെ.​മാ​ണി​ക്യ​മം​ഗ​ലം, കെ.​സ​ജീ​ഷ് ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.