ഒരാഴ്ചയ്ക്കിടെ 41 പേർക്ക് ഡെങ്കിപ്പനി
1467074
Thursday, November 7, 2024 12:59 AM IST
കൊച്ചി: ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ദിവസത്തിനിടെ വിവിധയിടങ്ങളിലായി 41 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. 77 പേര്‍ക്ക് രോഗ ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമേ ഒമ്പതുപേര്‍ക്ക് എലിപ്പനിയും, 22 പേര്‍ക്ക് മഞ്ഞപ്പിത്തവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഞ്ചു ദിവസത്തിനിടെ 2856 പേരാണ് പനിക്ക് ചികിത്സ തേടിയത്. ഇതില്‍ 98 പേര് ആശുപത്രി ചികിത്സയില്‍ തുടരുകയാണ്.
പനി ബാധിതരുടെ എണ്ണം ഉയരുമ്പോഴും കൊച്ചിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണ്. ഭൂരിഭാഗം പനിബാധിതരും നഗര പരിധിയിലായിട്ടും ഫോഗിംഗ് അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കോര്പറേഷന് ഇനിയും തയാറായിട്ടില്ല. കേരള സ്കൂള്‍ കായിക മേളയോടനുബന്ധിച്ച് വിവിധ ജില്ലകളില്‍ നിന്നുളള താരങ്ങളടക്കം നഗരത്തില്‍ തിങ്ങി നിറയുമ്പോണ് കോര്പറേഷന് അനാസ്ഥ തുടരുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ പലയിടങ്ങളിൽ റോഡിലടക്കം അടിഞ്ഞ നിലയിലാണ്. ഫോഗിംഗ് അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് പ്രതിപക്ഷം മുമ്പും ആവശ്യപ്പെട്ടിട്ടും കോര്പറേഷന് അനുകൂല നിലപാട് സ്വീകരിക്കാന്‍ തയാറായിട്ടില്ല.