ദേശീയ റിക്കാർഡുകളുടെ സ്വീകരണം
1467088
Thursday, November 7, 2024 1:24 AM IST
കോതമംഗലം: കോതമംഗലം സിഎംസി പാവനാത്മ പ്രോവിൻസിലെ സന്യാസിനികൾ അവതരിപ്പിച്ച അക്കാപ്പലക്ക് ലഭിച്ച രണ്ടു ദേശീയ റിക്കാർഡുകളുടെ സ്വീകരണം നടന്നു.
അക്കാപ്പലയുടെ അവതരണത്തിന് കോതമംഗലം സിഎംസി പാവനാത്മ പ്രോവിൻസിലെ സന്യാസികൾക്ക് ലഭിച്ച യു ആർ എഫ് ദേശീയ റിക്കാർഡിന്റെയും അക്കാപ്പലയുടെ സംവിധായകൻ സാജോ ജോസഫിന് ലഭിച്ച ടാലന്റ് റിക്കാർഡ് ബുക്കിന്റെ 2024 ലെ ദേശീയ റിക്കാർഡിന്റെയും സ്വീകരണമാണ് നടന്നത്.
കോതമംഗലം സെന്റ് അഗസ്റ്റിൻ സ്കൂളിൽ നടന്ന ചടങ്ങിൽ പ്രൊവിൻഷ്യാൽ സുപ്പീരിയർ സിസ്റ്റർ മെറീന സിഎംസി അധ്യക്ഷത വഹിച്ചു. കോതമംഗലം രൂപത വികാരി ജനറാൾ മോൺ. പയസ് മലേകണ്ടത്തിൽ ഉദ്ഘാടനം നിർവഹിച്ചു.
അക്കാപ്പലയുടെ അവതരണത്തിനുള്ള ദേശീയ റിക്കാർഡ് സർട്ടിഫിക്കറ്റ് ഓൾ ഗിന്നസ് റിക്കാർഡ് ഹോൾഡേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഗിന്നസ് സുനിൽ ജോസഫിൽ നിന്ന് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മെറിനയും അക്കാപ്പല ടീമംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങി. അതോടൊപ്പം അക്കാപ്പലയുടെ സംവിധായകൻ സാജോ ജോസഫ് ടാലന്റ് റിക്കാർഡ് ബുക്കിന്റെ ദേശീയ റിക്കാർഡും ഏറ്റുവാങ്ങി.
മീഡിയ കൗൺസിലർ സിസ്റ്റർ സീന മരിയയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റിനി മരിയ, എഫ്എഫ്റ്റി കോ-ഓർഡിനേറ്റർ സിസ്റ്റർ കാരുണ്യ, സിസ്റ്റർ ലിൻഡ, കോതമംഗലം ഗാനം ഓർക്കസ്ട്ര ഡയറക്ടർ ആന്റണി എന്നിവർ പ്രസംഗിച്ചു.
അക്കാപ്പല്ല സിസ്റ്റേഴ്സിനെ ആദരിച്ചതിനോടൊപ്പം പ്രോവിൻസിന്റെ മീഡിയ പ്രവർത്തനങ്ങൾ നയിക്കുന്ന സിസ്റ്റർ ദീപ്തി മരിയ, സിസ്റ്റർ സാഫല്യ, സിസ്റ്റർ തെരേസ എന്നിവരെയും ആദരിച്ചു.