പന്തം കൊളുത്തി പ്രകടനം നടത്തി
1466874
Wednesday, November 6, 2024 2:06 AM IST
വാഴക്കുളം: കെട്ടിട വാടകയ്ക്ക് ജിഎസ്ടി നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് വാഴക്കുളത്ത് വ്യാപാരികൾ പന്തം കൊളുത്തി പ്രകടനം നടത്തി. കെട്ടിട വാടക ഇനത്തിൽ 18 ശതമാനം ജിഎസ്ടി ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് നാളെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നയിക്കുന്ന രാജ്ഭവൻ മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് വാഴക്കുളം മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തിയത്.
വാടകയ്ക്ക് ജിഎസ്ടി ഏർപ്പെടുത്താനുള്ള തീരുമാനം ചെറുകിട വ്യാപാര മേഖലയെ തകർക്കുമെന്ന് പ്രകടനം ഉദ്ഘാടനം ചെയ്ത വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് സിജു സെബാസ്റ്റ്യൻ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് വർഗീസ്, യൂണിറ്റ് സെക്രട്ടറി ടോമി തോമസ്, ട്രഷറർ എം.പി. ശൈലജ, യൂത്ത് വിംഗ് പ്രസിഡന്റ് അരുണ്‍ ജോർജ്, ജനറൽ സെക്രട്ടറി കെ.ടി. റോജി, വനിതാ വിംഗ് പ്രസിഡന്റ് നൈസി ഡൊമിനിക്, ജിജി പോൾ തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.