കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം എം​എ കോ​ള​ജി​ലെ ഒ​ളി​ന്പി​ക്സ് മാ​തൃ​ക​യി​ലു​ള്ള സ്വി​മ്മിം​ഗ് പൂ​ളി​ൽ നീ​ന്ത​ൽ മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി. നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ലേ​തു​പോ​ലെ ഇ​ല​ക്‌​ട്രോ​ണി​ക് ട​ച്ച് പാ​ഡ് ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ദ്യ മ​ത്സ​രം എ​ന്ന പ്ര​ത്യേ​ക​ത കൂ​ടി​യു​ണ്ട്. കേ​ര​ള അ​ക്വാ​ട്ടി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ 50ഓ​ളം ഒ​ഫീ​ഷ്യ​ൽ​സാ​ണ് മ​ത്സ​രം നി​യ​ന്ത്രി​ക്കു​ന്ന​ത്. 93 ഇ​ന​ങ്ങ​ളി​ലാ​യി 1400ഓ​ളം കു​ട്ടി​ക​ളാ​ണ് മാ​റ്റു​ര​യ്ക്കു​ന്ന​ത്.

നീ​ന്ത​ൽ മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ കെ.​കെ. ടോ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​ന്ധു ഗ​ണേ​ശ​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​വി. തോ​മ​സ്, കെ.​എ. നൗ​ഷാ​ദ്, എ​ഇ​ഒ കെ.​ബി. സ​ജീ​വ്, സി.​പി. ബ​ഷീ​ർ, ചീ​ഫ് റ​ഫ​റി ജി. ​ശ്രീ​കു​മാ​ർ, പി.​പി. മു​ഹ​മ്മ​ദ് അ​ലി, ഹാ​ൻ​സി പോ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.