കൊ​ച്ചി: ഐ​എ​സ്എ​ല്‍ ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ച്ചി​യി​ല്‍ ഇ​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ലാ​ണ് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. കാ​ണി​ക​ളു​മാ​യി എ​ത്തു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ന​ഗ​ര​ത്തി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കി​ല്ല. വൈ​കീ​ട്ട് അ​ഞ്ചി​ന് ശേ​ഷം എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്ന് ഇ​ട​പ്പ​ള്ളി, ചേ​രാ​ന​ല്ലൂ​ര്‍, ആ​ലു​വ, കാ​ക്ക​നാ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ ക​ലൂ​ര്‍ ജ​ഗ്ഷ​നി​ല്‍ നി​ന്നും പൊ​റ്റ​ക്കു​ഴി മാ​മം​ഗ​ലം റോ​ഡ്, ബി​ടി​എ​സ് റോ​ഡ്, എ​ള​മ​ക്ക​ര റോ​ഡ് എ​ന്നീ വ​ഴി​ക​ളി​ലൂ​ടെ ഇ​ട​പ്പ​ള്ളി​യി​ല്‍ എ​ത്തി യാ​ത്ര തു​ട​ര​ണം. ഈ ​സ​മ​യം ചേ​രാ​ന​ല്ലൂ​ര്‍, ഇ​ട​പ്പ​ള്ളി, ആ​ലു​വ, കാ​ക്ക​നാ​ട് പാ​ലാ​രി​വ​ട്ടം ഭാ​ഗ​ത്തു​നി​ന്ന് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ വൈ​റ്റി​ല ജം​ഗ്ഷ​ന്‍, എ​സ്എ റോ​ഡ് വ​ഴി യാ​ത്ര ചെ​യ്യ​ണം.

വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ നി​ന്നും മ​ത്സ​രം കാ​ണാ​നെ​ത്തു​ന്ന​വ​ര്‍ ആ​ലു​വ മ​ണ​പ്പു​റ​ത്ത് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന പാ​ര്‍​ക്കിം​ഗി​ല്‍ വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്ത ശേ​ഷം മെ​ട്രോ അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ വ​ഴി സ്റ്റേ​ഡി​യ​ത്തി​ല്‍ എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്. ഇ​ടു​ക്കി, കോ​ട്ട​യം, ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് കാ​ണി​ക​ളു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ തൃ​പ്പൂ​ണി​ത്തു​റ ടെ​ര്‍​മി​ന​ല്‍, വ​ട​ക്കേ​ക്കോ​ട്ട മെ​ട്രോ സ്റ്റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​ളു​ക​ളെ ഇ​റ​ക്കി​യ ശേ​ഷം സീ​പോ​ര്‍​ട്ട് എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്യ​ണം. ആ​ല​പ്പു​ഴ അ​ട​ക്ക​മു​ള​ള സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന​വ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ കു​ണ്ട​ന്നൂ​ര്‍, വൈ​റ്റി​ല ഭാ​ഗ​ങ്ങി​ലെ പാ​ര്‍​ക്കിം​ഗ് ഏ​രി​യ​ക​ളി​ലും, പ​ശ്ചി​മ​കൊ​ച്ചി, വൈ​പ്പി​ന്‍ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തു​ന്ന​വ​ര്‍ മ​റൈ​ന്‍ ഡ്രൈ​വ് പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടി​ലും വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യേ​ണ്ട​താ​ണ്.