വാകയിലച്ചന്റെ സ്മരണാഘോഷം; ദീപശിഖയെത്തി
1601522
Tuesday, October 21, 2025 2:57 AM IST
മരട്: ദൈവദാസൻ ജോർജ് വാകയിലച്ചന്റെ 94-ാം സ്മരണാഘോഷങ്ങളുടെ ഭാഗമായി വെണ്ടുരുത്തി മാതൃ ഇടവകയിൽ നിന്നും ഫാ. ലിതിൻ ജോസ് നെടുംപറമ്പിൽ തെളിയിച്ചു നൽകിയ ദീപശിഖ നൂറുകണക്കിന് വിശ്വാസികളുടെ യും മാരത്തൺ താരങ്ങളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ മരട് മൂത്തേടം സെമിത്തേരി ചാപ്പലിലെത്തിച്ചു.
ജനറൽ കൺവീനർ സാംസൺ കളത്തിപ്പറമ്പിലും ഫാ. മിറാഷ് പുത്തൻപുരയ്ക്കലും ചേർന്ന് ഏറ്റുവാങ്ങിയ ദീപശിഖയിൽനിന്ന് വാകയിലച്ചൻ അന്ത്യവിശ്രമം കൊള്ളുന്ന ചാപ്പലിൽ പ്രത്യേകം ഒരുക്കിയിട്ടുള്ള കൂറ്റൻ മെഴുകുതിരിയിലേക്ക് ഇടവക വികാരി ഫാ. ഷൈജു തോപ്പിൽ അഗ്നി പകർന്നു. ഈ തിരിനാളത്തിൽ നിന്നാണ് നേർച്ച പായസ ഒരുക്കങ്ങൾക്കും ബൈബിൾ കൺവൻഷനും അഗ്നി പകരുന്നത്.