ഇ​ല​ഞ്ഞി: ക​ന​ത്ത മ​ഴ​യ്ക്കൊ​പ്പ​മു​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ൽ ഇ​ല​ഞ്ഞി​യി​ൽ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. കൊ​ല്ല​കോ​മ്പി​ൽ ഗോ​പി​നാ​ഥ​ന്‍റെ വീ​ടി​നാ​ണ് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.45നാ​യി​രു​ന്നു സം​ഭ​വം.

വീ​ട്ടി​ലെ വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ളും വ​യ​റിം​ഗും പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ഭി​ത്തി​ക​ൾ​ക്കും ടെ​റ​സി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട സ​മ​യ​ത്ത് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന ഗോ​പി​നാ​ഥ​ന്‍റെ ഭാ​ര്യ ജ​യ, സ​ഹോ​ദ​ര പു​ത്രി ആ​ദി​ത്യ ശി​വ​ൻ എ​ന്നി​വ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു.